Picsart 23 05 12 16 49 27 159

കാന്റെക്ക് വീണ്ടും പരിക്ക്, ഇനി ഈ സീസണിൽ കളിക്കില്ല

ചെൽസി മിഡ്‌ഫീൽഡർ എൻ’ഗോലോ കാന്റെയ്ക്ക് വീണ്ടും പരിക്ക്. താരം ഇനി ഈ സീസണിൽ കളിക്കില്ല എന്ന് ചെൽസി മാനേജർ ഫ്രാങ്ക് ലാംപാർഡ് സ്ഥിരീകരിച്ചു, ഫ്രഞ്ച് മിഡ്ഫീൽഡർ ആഴ്ചകളോളം പുറത്തിരിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇനി അടുത്ത പ്രീസീസണിൽ മാത്രമെ കാന്റെ തിരികെയെത്തുകയുള്ളൂ.

ഈ സീസണിൽ പരിക്ക് നിരന്തരം കാന്റെയുടെ വില്ലനായിരുന്നു. ഓഗസ്റ്റിൽ ടോട്ടൻഹാമിനെതിരായ മത്സരത്തിൽ പരിക്കേറ്റ താരം മാസങ്ങളോളം പുറത്തിരിക്കേണ്ടി വന്നിരുന്നു. ഖത്തറിൽ നടന്ന 2022 ലോകകപ്പ് അടക്കം അദ്ദേഹത്തിന് നഷ്ടമായി. ചെൽസിയുമായി പുതിയ കരാർ ചർച്ചകൾ നടക്കെ വീണ്ടും പരിക്കേറ്റത് കാന്റെക്ക് തിരിച്ചടിയാണ്.

Exit mobile version