Picsart 23 05 14 01 21 51 908

പ്രീമിയർ ലീഗിൽ കിരീടത്തിനായി രണ്ട് വലിയ പോരാട്ടങ്ങൾ!!

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കിരീട പോരാട്ടത്തിൽ ഇന്ന് രണ്ട് വലിയ പോരാട്ടങ്ങൾ നടക്കും. ലീഗിലെ ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് എവർട്ടണെയും, രണ്ടാം സ്ഥാനക്കാരായ ആഴ്സണൽ ബ്രൈറ്റണെയും നേരിടും. മാഞ്ചസ്റ്റർ സിറ്റി ഇപ്പോൾ 34 മത്സരങ്ങളിൽ നിന്ന് 82 പോയിന്റുമായി രണ്ടാമത് നിൽക്കുകയാണ്. 35 മത്സരങ്ങളിൽ നിന്ന് 81 പോയിന്റുമായി ആഴ്സണൽ തൊട്ടു പിറകിലും നിൽക്കുന്നു.

മാഞ്ചസ്റ്റർ സിറ്റി ഇന്ന് ഗുഡിസൺ പാർക്കിൽ വെച്ചാണ് എവർട്ടണെ നേരിടുന്നത്. കഴിഞ്ഞ മത്സരത്തിൽ ബ്രൈറ്റണെ 5-1ന് തകർത്ത എവർട്ടൺ വലിയ ആത്മവിശ്വാസത്തോടെ ആകും ഇന്ന് ഇറങ്ങുക. വൈകിട്ട് 6.30നാണ് മത്സരം നടക്കുന്നത്.

ആഴ്സണലിന് ഇന്ന് ബ്രൈറ്റൺ ആണ് എതിരാളികൾ. എമിറേറ്റ്സ് സ്റ്റേഡിയത്തിൽ ആണ് മത്സരം എന്നതു കൊണ്ട് തന്നെ ഇന്ന് വിജയിച്ച് മാഞ്ചസ്റ്റർ സിറ്റിക്കു മേൽ സമ്മർദ്ദം നിലനിർത്താൻ ആകും എന്ന് ആഴ്സണൽ വിശ്വസിക്കുന്നു. ആഴ്സണലിന്റെ മത്സരം രാത്രി 9 മണിക്കാണ്.

Exit mobile version