27മില്യണ് തുർക്കി സ്ട്രൈക്കർ ടൊസൂൺ എവർട്ടണിലേക്ക്

അവസാനം എവർട്ടൺ ഒരു സ്ട്രൈക്കറെ സൈൻ ചെയ്യാൻ അടുത്തെത്തി ഇരിക്കുകയാണ്. തുർക്കിഷ് ക്ലബായ ബെസികാസ് താരം ജെങ്ക് ടൗസൂണാണ് എവർട്ടനുമായി കരാറിൽ എത്താൻ പോകുന്നത്. എവർട്ടണും ബെസികാസും തമ്മിൽ നടന്ന ചർച്ചയിൽ 27മില്യണ് താരത്തെ കൈമാറാൻ ബെസികാസ് അംഗീകരിച്ചു. ഇന്ന് മെഡിക്കലിനായി താരം എവർട്ടണിൽ എത്തും.

ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ എവർട്ടന്റെ ആദ്യ സൈനിംഗ് ആകും ഇത്. ലുകാകു പോയതിന് ശേഷം ഗോളടിക്കാൻ ആളില്ലാതെ കഷ്ടപ്പെടുകയായിരുന്നു എവർട്ടൺ. ബെസികാസിനു വേണ്ടി മികച്ച ഫോമിലുള്ള ടൗസൺ എവർട്ടന്റെ ഗോൾ ക്ഷാമത്തിന് അവസാനമിടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

26കാരനായ താരത്തിനായി നേരത്തെ ചൈനയിലെ ക്ലബുകൾ രംഗത്തുണ്ടായിരുന്നു. ചൈനയിൽ നിന്നുള്ള 31 മില്യൺ ഓഫർ നിരസിച്ചാണ് താരം എവർട്ടണിലേക്ക് കയറുന്നത്. ജെർമ്മനിയിൽ ജനിച്ച ടൗസൺ രാജ്യാന്തര തലത്തിൽ തുർക്കി ദേശീയ ടീമിനെയാണ് പ്രതിനിധീകരിക്കുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version