പോഗ്ബയെ റയൽ മാഡ്രിഡിലേക്ക് സ്വാഗതം ചെയ്ത് കസെമിറോ

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം പോൾ പോഗ്ബയെ റയൽ മാഡ്രിഡിലേക്ക് സ്വാഗതം ചെയ്ത് റയൽ മാഡ്രിഡ് മിഡ്ഫീൽഡർ കസെമിറോ. പോഗ്ബ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്ക് പോവുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് റയൽ മാഡ്രിഡ് താരത്തിന്റെ പ്രസ്താവന. സിദാന്റെ കീഴിൽ റയൽ മാഡ്രിഡിന് വേണ്ടി കളിക്കാൻ പറ്റുന്നത് ഏതൊരു താരത്തിന്റെയും സ്വപനമാണെന്ന് നേരത്തെ പോഗ്ബ പറഞ്ഞിരുന്നു. ഇതോടെയാണ് അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ പോഗ്ബ റയൽ മാഡ്രിഡിലേക്ക് പോവുമെന്ന അഭ്യൂഹങ്ങൾ ശക്തമായത്.

ഫ്രാൻസിന്റെ കൂടെ ലോകകപ്പ് ജേതാവായ പോഗ്ബ ലോകത്തിലെ ഏതൊരു ക്ലബ്ബിലും കളിക്കാൻ യോഗ്യതയുള്ള താരമാണെന്നും എന്നാൽ പോഗ്ബ റയൽ മാഡ്രിഡിൽ വരുന്നത് സന്തോഷമുള്ള കാര്യമാണെന്നും കസെമിറോ പറഞ്ഞു. പോഗ്ബ മികച്ച താരമാണെന്നും റയൽ മാഡ്രിഡിലേക്ക് താരത്തിനെ എപ്പോഴും സ്വാഗതം ചെയ്യുന്നുണ്ടെന്നും കസെമിറോ കൂട്ടിച്ചേർത്തു. അതെ സമയം മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ സോൾഷ്യർ അടുത്ത സീസണിലും പോഗ്ബ യുണൈറ്റഡിൽ തന്നെ ഉണ്ടാവുമെന്ന് പറഞ്ഞിരുന്നു.

Exit mobile version