Picsart 24 09 29 01 39 56 536

തുടർച്ചയായ മൂന്നാം മത്സരത്തിലും ആദ്യ മിനിറ്റിൽ ഗോൾ അടിച്ചു ബ്രന്റ്ഫോർഡ് അത്ഭുതം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ എന്നല്ല ലോക ഫുട്‌ബോളിൽ തന്നെ കേട്ടുകേൾവി ഇല്ലാത്ത ഒരു റെക്കോർഡ് ആണ് ബ്രന്റ്ഫോർഡ് ഇന്ന് വെസ്റ്റ് ഹാം യുണൈറ്റഡിനെ നേരിട്ടപ്പോൾ സ്ഥാപിച്ചത്. 1-1 നു സമനിലയിൽ അവസാനിച്ച മത്സരത്തിൽ 37 മത്തെ സെക്കന്റിൽ തന്നെ ബ്രയാൻ എംബെമോയുടെ ഗോളിൽ മുന്നിൽ എത്തിയ ബ്രന്റ്ഫോർഡ് അക്ഷരാർത്ഥത്തിൽ ഫുട്‌ബോൾ ലോകത്തെ അമ്പരപ്പിക്കുക ആയിരുന്നു.

കാരണം ഇത് തുടർച്ചയായ മൂന്നാം ലീഗ് മത്സരത്തിൽ ആണ് അവർ ആദ്യ മിനിറ്റിൽ ഗോൾ നേടുന്നത്. മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ 22 സെക്കന്റിൽ വിസയുടെ ഗോളിൽ മുന്നിൽ എത്തിയ ബ്രന്റ്ഫോർഡ് കഴിഞ്ഞ മത്സരത്തിൽ ടോട്ടനത്തിനു എതിരെ 23 മത്തെ സെക്കന്റിൽ എംബെമോയുടെ ഗോളിലും മുന്നിൽ എത്തി. തുടർന്ന് ഇന്ന് 37 മത്തെ സെക്കന്റിൽ അവർ ഗോൾ കണ്ടത്തി. മിന്നൽ വേഗത്തിൽ തുടങ്ങാൻ ആയെങ്കിലും ഈ കളികളിൽ ഒന്നു പോലും ജയിക്കാൻ തോമസ് ഫ്രാങ്കിന്റെ ടീമിന് ആയില്ല. കഴിഞ്ഞ 2 കളികളും തോറ്റ അവർ ഇന്ന് സമനില വഴങ്ങുക ആയിരുന്നു.

Exit mobile version