ആഴ്സണലിൽ തന്നെ തുടരും, അഭ്യൂഹങ്ങൾ തള്ളി ഒബാമയാങ്

ആഴ്സണൽ വിട്ടേക്കും എന്ന അഭ്യൂഹങ്ങൾ തള്ളി ആഴ്സണൽ സ്‌ട്രൈക്കർ പിയെ എമറിക് ഒബാമയാങ്. മാഞ്ചസ്റ്റർ യുണൈറ്റഡിന് എതിരായ പ്രീമിയർ ലീഗ് വിജയത്തിന് ശേഷം മധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആഴ്സണൽ ക്യാപ്റ്റൻ കൂടിയായ ഒബാമയാങ്.

ചാമ്പ്യൻസ് ലീഗ് കളിക്കാൻ വേണ്ടി താരം മറ്റൊരു ക്ലബ്ബ് നോക്കുന്നു എന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഈ സീസണിലും ആഴ്സണൽ ഇംഗ്ലണ്ടിൽ ആദ്യ നാലിൽ വരാൻ സാധ്യത കുറവാണ്. ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ തന്നെ ഗാബോണ് ദേശീയ താരം കൂടിയായ ഒബാമയാങ് ശ്രമിച്ചേക്കും എന്നായിരുന്നു റിപ്പോർട്ടുകൾ. ഈ അഭ്യൂഹങ്ങൾക്കാണ് താരം അവസാനം കുറിച്ചത്.

Exit mobile version