Picsart 24 10 26 22 08 18 428

പ്രീമിയർ ലീഗിൽ അവസാന മിനിറ്റ് ഗോളുകളുടെ ദിനം! ആസ്റ്റൺ വില്ലക്ക് സമനില

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് അവസാന മിനിറ്റ് ഗോളുകളുടെ ദിനം. ആസ്റ്റൺ വില്ലയെ ബോർൺമൗത് അവസാന മിനിറ്റ് ഗോളിൽ ആണ് സമനിലയിൽ തളച്ചത്. 76 മത്തെ മിനിറ്റിൽ ബെയ്‌ലിയുടെ പാസിൽ നിന്നു റോസ് ബാർക്കിലിയുടെ ഗോളിൽ മുൻതൂക്കം കണ്ടെത്തിയ വില്ല ജയം ഉറപ്പിച്ചത് ആയിരുന്നു. എന്നാൽ 96 മത്തെ മിനിറ്റിൽ മാർകസ് ഡാവനീയറുടെ ഫ്രീകിക്കിൽ നിന്നു ഹെഡറിലൂടെ ഗോൾ നേടിയ ഇവാനിലിസൺ ബോർൺമൗതിന് സമനില സമ്മാനിക്കുക ആയിരുന്നു. വില്ല നിലവിൽ ലീഗിൽ മൂന്നാം സ്ഥാനത്ത് ആണ്.

മറ്റൊരു നാടകീയ മത്സരത്തിൽ ബ്രന്റ്ഫോർഡ് ഇപ്സ്വിച്ചിനെ 4-3 നു തോൽപ്പിച്ചു. ഇരട്ട ഗോൾ നേടിയ ബ്രയാൻ എംബുമെയുടെ 96 മത്തെ മിനിറ്റിലെ ഗോൾ ആണ് ബ്രന്റ്ഫോർഡിന് മത്സരത്തിൽ 10 പേരായി ചുരുങ്ങിയ എതിരാളികൾക്ക് എതിരെ ജയം സമ്മാനിച്ചത്. ആദ്യം 2 ഗോൾ നേടി മുന്നിൽ എത്തിയ ഇപ്സ്വിചിന് എതിരെ 3 ഗോൾ നേടി ബ്രന്റ്ഫോർഡ് തിരിച്ചു വന്നു. 69 മത്തെ മിനിറ്റിൽ സെൽഫ്‌ ഗോൾ നേടിയ ഹാരി ക്ലാർക് രണ്ടാം മഞ്ഞ കാർഡ് കണ്ടു പുറത്ത് പോയതോടെ ഇപ്സ്വിച് 10 പേരായും ചുരുങ്ങി. എന്നാൽ 86 മത്തെ മിനിറ്റിൽ ലിയാം ഡിലാപ് അവർക്ക് സമനില ഗോൾ നൽകി. എന്നാൽ 96 മത്തെ മിനിറ്റിൽ ഗോൾ കീപ്പറുടെ പിഴവ് അവർക്ക് പരാജയം സമ്മാനിക്കുക ആയിരുന്നു.

Exit mobile version