ആഴ്സണൽ പരിശീലകനായി മികേൽ അർടെറ്റ നിയമിതനായി. മുൻ ആഴ്സണൽ പരിശീലകൻ കൂടിയായ അർടെറ്റയുടെ ആദ്യ ഹെഡ് കോച്ച് നിയമനമാണ് ഇത്. സിറ്റിയിൽ പെപ്പ് ഗാർഡിയോളയുടെ അസിസ്റ്റന്റ് റോളിൽ ചുമതല വഹിച്ചു നിൽക്കെയാണ് അദ്ദേഹത്തെ ആഴ്സണൽ ബന്ധപ്പെടുന്നത്. സിറ്റിയുമായും ആഴ്സണൽ കരാറിൽ എത്തിയതോടെ പ്രഖ്യാപനവും എത്തി.
https://twitter.com/Arsenal/status/1208026774296236033?s=19
എവർട്ടന് എതിരെയാണ് ആഴ്സണലിന്റെ അടുത്ത മത്സരം. കളിക്കാരനായി 5 വർഷം ആഴ്സണലിനായി കളിച്ചിട്ടുണ്ട്. 37 വയസുകാരനായ അർടെറ്റ എവർട്ടൻ, സോസിഡഡ്, പി എസ് ജി ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.