ഈഥൻ ന്വാനെരി

അക്കാദമി താരം ഈഥൻ ന്വാനെരിയും ആയി പുതിയ കരാറിൽ ഏകദേശ ധാരണയിൽ എത്തി ആഴ്‌സണൽ

മികച്ച ഭാവി എല്ലാവരും പ്രവചിക്കുന്ന തങ്ങളുടെ അക്കാദമി താരം ഈഥൻ ന്വാനെരിയെ ക്ലബ്ബിൽ നിലനിർത്താൻ ഉറച്ച് ആഴ്‌സണൽ. നിലവിൽ താരവും ആയി പുതിയ കരാറിൽ ഏകദേശ ധാരണയിൽ എത്തിയിട്ടുണ്ട് ആഴ്‌സണൽ 2007 ൽ ജനിച്ച 16 കാരനായ താരം ക്ലബ്ബിൽ ആദ്യ സീനിയർ കരാർ ഒപ്പിടും എന്നാണ് ക്ലബിൽ നിന്നു വരുന്ന വാർത്ത. നേരത്തെ 16 കാരനായ താരത്തിന് ആയി മാഞ്ചസ്റ്റർ സിറ്റി, ചെൽസി, ബ്രൈറ്റൺ ടീമുകൾ ശക്തമായി ഉണ്ടായിരുന്നു.

മികച്ച മധ്യനിര താരമായ ഈഥൻ ന്വാനെരി ആഴ്‌സണൽ യൂത്ത് ടീമുകൾക്ക് ആയി മികച്ച പ്രകടനം ആണ് കഴിഞ്ഞ വർഷങ്ങളിൽ പുറത്ത് എടുത്തത്. തുടർന്ന് ഈ സീസണിന്റെ തുടക്കത്തിൽ ബ്രന്റ്ഫോർഡിന് എതിരായി ഗബ്രിയേൽ മാർട്ടിനെല്ലിക്ക് പകരക്കാരനായി പ്രീമിയർ ലീഗിൽ 15 മത്തെ വയസ്സിൽ താരം അരങ്ങേറ്റം കുറിക്കുകയും ചെയ്തു. തുടർന്ന് ഇംഗ്ലീഷ് ഒന്നാം ഡിവിഷൻ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ റെക്കോർഡ് ഇംഗ്ലീഷ് യുവതാരം തന്റെ പേരിൽ കുറിച്ചിരുന്നു.

Exit mobile version