Img 20220830 174611

ആന്റണി ആഴ്സണലിന് എതിരെ കളിക്കും എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ ആന്റണി ഞായറാഴ്ച ആഴ്സണലിന് എതിരായ മത്സരത്തിൽ കളിക്കും എന്ന് ടെൻ ഹാഗ് പറഞ്ഞു. ആന്റണിയെ സൈൻ ചെയ്തു എങ്കിലും ചില നടപടികൾ ബാക്കി ഉണ്ട് എന്നും അതുകൊണ്ട് ലെസ്റ്ററിനെതിരെ ആന്റണി കളിക്കില്ല എന്നും ടെൻ ഹാഗ് പറഞ്ഞു.

ആന്റണി ആഴ്സണലിന് എതിരായ മത്സരത്തിൽ സ്ക്വാഡിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത് എന്ന് ടെൻ ഹാഗ് പറഞ്ഞു. അന്ന് ആന്റണി യുണൈറ്റഡിനായി അരങ്ങേറ്റം നടത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡ് അയാക്സിൽ നിന്ന് 100 മില്യൺ നൽകിയാണ് ആന്റണിയെ സ്വന്തമാക്കിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മറ്റൊരു സൈനിംഗ് ആയ മാർട്ടിൻ ഡുബ്രകയും ആഴ്സണലിന് എതിരായ മത്സരത്തിൽ യുണൈറ്റഡ് സ്ക്വാഡിൽ ഉണ്ടാകും.

Exit mobile version