20220901 144232

ഔദ്യോഗിക പ്രഖ്യാപനം എത്തി, ഡോർട്ട്മുണ്ട് പ്രതിരോധ താരം ഇനി മാഞ്ചസ്റ്റർ സിറ്റി താരം

ബൊറൂസിയ ഡോർട്ട്മുണ്ട് പ്രതിരോധതാരം മാനുവൽ അക്കാഞ്ചിയെ ടീമിൽ എത്തിച്ചു ഇംഗ്ലീഷ് ചാമ്പ്യൻമാർ ആയ മാഞ്ചസ്റ്റർ സിറ്റി. 17.5 മില്യൺ യൂറോ നൽകിയാണ് സ്വിസ് താരത്തെ സിറ്റി ടീമിൽ എത്തിച്ചത്.

മികച്ച പാസിങ് കൈമുതലായുള്ള താരം ഗാർഡിയോളയുടെ കളി ശൈലിക്ക് യോജിച്ച താരമാണ്. സ്വിസ് താരം കൂടി എത്തുന്നതോടെ കൂടുതൽ ശക്തമാവും മാഞ്ചസ്റ്റർ സിറ്റി പ്രതിരോധം.

Exit mobile version