Picsart 23 02 01 08 49 07 246

24 വർഷത്തിനു ശേഷം ന്യൂകാസിൽ ഒരു ഫൈനലിൽ

ന്യൂകാസിൽ യുണൈറ്റഡ് ഇംഗ്ലീഷ് ഫുട്ബോളിലെ വലിയ ശക്തിയായി ഉയരുകയാണ്. ഇന്നലെ രണ്ടാം പാദ സെമിയിലും സൗതാമ്പ്ടണെ പരാജയപ്പെടുത്തിയതോടെ ന്യൂകാസിൽ യുണൈറ്റഡ് ലീഗ് കപ്ല് ഫൈനലിൽ എത്തി. 24 വർഷത്തിനു ശേഷമാണ് ന്യൂകാസിൽ യുണൈറ്റഡ് ഒരു ഫൈനൽ കളിക്കുന്നത്. അവസാനമായി 1999ൽ എഫ് എ കപ്പ് ഫൈനലിൽ ആണ് ന്യൂകാസിൽ യുണൈറ്റഡ് കളിച്ചത്.

ഇന്നലെ ഹോം ഗ്രൗണ്ടിൽ വെച്ച് 2-1 എന്ന സ്കോറിനണ് ന്യൂകാസിൽ ജയിച്ചത്. നേരത്തെ ആദ്യ പാദം 1-0 എന്ന സ്കോറിനും ന്യൂകാസിൽ ജയിച്ചിരുന്നു. ലോങ്സ്റ്റഫിന്റെ ഇരട്ട ഗോളുകൾ ആണ് ന്യൂകാസിലിന് വിജയം നൽകിയത്. അഞ്ചാം മിനുട്ടിലും 21ആം മിനുട്ടിലും ആയിരുന്നു ലോങ്സ്റ്റാഫിന്റെ ഗോളുകൾ. ചെ ആഡംസിലൂടെ ഒരു ഗോൾ സൗതാമ്പ്ടൺ മടക്കി എങ്കിലും പോരാട്ടം അവിടെ അവസാനിച്ചു.

മാഞ്ചസ്റ്റർ യുണൈറ്റഡും നോട്ടിങ്ഹാം ഫോറസ്റ്റും തമ്മിലുള്ള സെമിയിലെ വിജയികളെ ആകും ന്യൂകാസിൽ ഫൈനലിൽ നേരിടുക. ഫോറസ്റ്റിന്റെ ആദ്യ പാദത്തിൽ 3-0ന് തോൽപ്പിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഓൾഡ്ട്രാഫോർഡിൽ രണ്ടാം പാദ സെമിക്കായി ഇറങ്ങും.

Exit mobile version