Picsart 23 02 19 19 42 25 642

നെയ്മറിന് സാരമുള്ള പരിക്ക്, ദീർഘകാലം പുറത്തിരുന്നേക്കും

പി എസ് ജിക്ക് എല്ലാം കൊണ്ടും നല്ല സമയമല്ല. ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട പി എസ് ജിക്ക് ഇന്ന് ലില്ലെക്ക് എതിരായ മത്സരത്തിന് ഇടയിൽ നെയ്മറിന് പരിക്കേറ്റത് വലിയ തിരിച്ചടിയായി. ഇന്ന് മത്സരത്തിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ആയിരുന്നു നെയ്മറിന് പരിക്കേറ്റത്. പരിക്കിന്റെ ദൃശ്യങ്ങൾ ആശങ്ക നൽകുന്നതാണ്. നെയ്മറിനെ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റി. മത്സരത്തിന്റെ 51ആം മിനുട്ടിൽ ആണ് നെയ്മറിന് പരിക്കേറ്റത്.

നെയ്മർ ദീർഘകാലം പുറത്തിരുന്നേക്കും എന്നാണ് ആദ്യ സൂചനകൾ. ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബയേണിനെ നേരിടാൻ. ഇരിക്കുന്ന പി എസ് ജിക്ക് ഇത് ഒട്ടും നല്ല വാർത്തയല്ല. ആദ്യ പാദത്തിൽ പി എസ് ജി ബയേണോട് പരാജയപ്പെട്ടിരുന്നു. നെയ്മറിന്റെ പരിക്കിന്റെ വ്യാപ്തി വ്യക്തമല്ല എങ്കിലും ഒദു മാസത്തിൽ അധികം കാലം നെയ്മർ പുറത്ത് ഇരിക്കേണ്ടി വരും എന്നാണ് ആദ്യ വാർത്തകൾ.

Exit mobile version