Picsart 23 05 23 02 32 06 768

ന്യൂകാസിൽ യുണൈറ്റഡ് ചാമ്പ്യൻസ് ലീഗ് ഉറപ്പിച്ചു, ലെസ്റ്റർ സിറ്റി പ്രീമിയർ ലീഗിൽ നിന്ന് പുറത്തേക്കും

ന്യൂകാസിൽ യുണൈറ്റഡ് ഇന്ന് ലെസ്റ്റർ സിറ്റിയെ സമനിലയിൽ പിടിച്ച് കൊണ്ട് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിച്ചു. കഴിഞ്ഞ മത്സരത്തിൽ ലിവർപൂൾ സമനില വഴങ്ങിയതോടെ ഇന്ന് ന്യൂകാസിലിന് ഒരു സമനില മതിയായിരിന്നു ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാൻ. ഇന്ന് സെന്റ് ജെയിംസ് പാർക്കിൽ നടന്ന മത്സരത്തിൽ ഇരുടീമുകളും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ഈ സമനില ലെസ്റ്ററിന് തിരിച്ചടിയാണ്.

E

ലെസ്റ്റർ സിറ്റിക്ക് ഈ സമനിലയോടെ 37 മത്സരങ്ങളിൽ നിന്ന് 31 പോയിന്റുമായി 18ആം സ്ഥാനത്ത് നിൽക്കുകയാണ്. ഇനി അവസാന മത്സരത്തിൽ എവർട്ടൺ തോൽക്കുകയും ലെസ്റ്റർ വിജയിക്കുകയും ചെയ്താലെ അവർക്ക് റിലഗേഷൻ ഒഴിവാക്കാൻ ആകൂ. ന്യൂകാസിൽ യുണൈറ്റഡ് 37 മത്സരങ്ങളിൽ നിന്ന് 70 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു. അവസാന 20 വർഷത്തിൽ ഇത് ആദ്യമായാണ് ന്യൂകാസിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടുന്നത്.

Exit mobile version