Picsart 25 06 01 19 09 50 966

മാഞ്ചസ്റ്റർ യുണൈറ്റഡ് ആദ്യ സൈനിംഗ് പ്രഖ്യാപിച്ചു!!


മാഞ്ചസ്റ്റർ യുണൈറ്റഡ് വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് സ്ട്രൈക്കർ മാത്യസ് കുഞ്ഞ്യയെ സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ് കുഞ്ഞ്യയെ സൈൻ ചെയ്തതായി ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.


രണ്ടു മാസം മുമ്പ് 2029 വരെ വോൾവ്സുമായി കുൻഹാ കരാർ പുതുക്കിയെങ്കിലും, ഈ സമ്മറിൽ £62.5 മില്യൺ റിലീസ് ക്ലോസ് അദ്ദേഹത്തിന്റെ കരാറിലുണ്ടായിരുന്നു. യുണൈറ്റഡ് ഈ തുക നൽകാൻ തയ്യാറായതാണ് ട്രാൻസ്ഫർ വേഗത്തിൽ നടക്കാൻ കാരണം.


25-കാരനായ ബ്രസീലിയൻ താരം ഈ സീസണിൽ മികച്ച ഫോമിലാണ് കളിച്ചത്. 15 പ്രീമിയർ ലീഗ് ഗോളുകളും 6 അസിസ്റ്റുകളും അദ്ദേഹം നേടിയിട്ടുണ്ട്. വോൾവ്സിന്റെ സ്ഥിരതയില്ലാത്ത പ്രകടനത്തിനിടയിലും കുഞ്ഞ്യയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു.


പുതിയ പരിശീലകൻ റൂബൻ അമോറിമിന്റെ കീഴിൽ 3-4-2-1 ശൈലിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കുന്നത്. രണ്ടാം സ്ട്രൈക്കറായും അറ്റാക്കിംഗ് മിഡ്ഫീൽഡറായും കളിക്കാൻ കഴിവുള്ള കുഞ്ഞ്യ ഈ ഫോർമേഷന് തികച്ചും അനുയോജ്യനാണ്.

Exit mobile version