Picsart 23 10 31 23 21 34 774

അൽ നസറിന്റെ രക്ഷകനായി സാഡിയോ മാനെ

കിംഗ്സ് കപ്പിൽ അൽ നസറിന്റെ രക്ഷകനായി സാഡിയോ മാനെ. ഇന്ന് കിങ്സ് കപ്പ് റൗണ്ട് ഓഫ് 32വിൽ അൽ ഇത്തിഫാഖിനെ നേരിട്ട അൽ നസർ ഏക ഗോളിനാണ് വിജയിച്ചത്. ആ ഗോളും വന്നത് എക്സ്ട്രാ ടൈമിൽ ആയിരുന്നു. സംഭവബഹുലമായ മത്സരത്തിൽ ആദ്യ പകുതിയിൽ അൽ നസർ താരം ടലിസ്ക ചുവപ്പ് കാർഡ് കണ്ട് പുറത്ത് പോയി.

രണ്ടാം പകുതിയിൽ അവസാനം ഇത്തിഫാഖിന്റെ അലി ഹസാസിയും ചുവപ്പ് കണ്ടു. ഈ രണ്ട് ചുവപ്പ് കാർഡ് വന്നിട്ടും ഒരു ഗോൾ പിറന്നിരുന്നില്ല. കളി ഗോൾ രഹിതമായി തുടർന്നത് കൊണ്ട് എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിന്റെ രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് മാനെ അൽ നസറിനായി വിജയ ഗോൾ നേടിയത്. റൊണാൾഡോ ഗോളോ അസിസ്റ്റോ സംഭാവന ചെയ്യാത്ത അപൂർവ്വ മത്സരമായി ഇത്.

Exit mobile version