Picsart 23 10 31 23 11 24 002

രണ്ടു ഗോളിനു മുന്നിട്ടു നിന്ന ബെംഗളൂരുവിനെ തോൽപ്പിച്ച് ഒഡീഷ

ഇന്ത്യൻ സൂപ്പർ ലീഗിൽ ബെംഗളൂരു എഫ് സിക്ക് എതിരെ ഒഡീഷ എഫ് സിയുടെ വൻ തിരിച്ചുവരവ്. തുടക്കത്തിൽ രണ്ട് ഗോളിന് പിറകിൽ നിന്ന ഒഡീഷ എഫ് സി വൻ തിരിച്ചുവരവ് നടത്തി 3-2ന്റെ വിജയം ഇന്ന് സ്വന്തമാക്കി. ഒഡീഷയൊൽ വെച്ച് നടന്ന മത്സരത്തിൽ എട്ടാം മിനുട്ടിൽ സുനിൽ ഛേത്രിയിലൂടെ ബെംഗളൂരു ആണ് ലീഡ് എടുത്തത്. 18ആം മിനുട്ടിൽ റയാൻ വില്യംസ് ബെംഗളൂരുവിന്റെ ലീഡ് ഇരട്ടിയാക്കുകയും ചെയ്തു.

23ആം മിനുട്ടിൽ പൂട്ടിയയുടെ ഒരു മികച്ച ഫിനിഷ് ഒഡീഷയെ കളിയിലേക്ക് തിരികെ കൊണ്ടു വന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് ഇസാക അവർക്ക് സമനിലയും നൽകി. രണ്ടാം പകുതിയുടെ തുടക്കത്തിൽ ബെംഗളൂരു താരം റോഷൻ ചുവപ്പ് വാങ്ങി പുറത്ത് പോയത് ഒഡീഷക്ക് കാര്യങ്ങൾ എളുപ്പമാക്കി. 59ആം മിനുട്ടിൽ അമേ റണവദെ ഒഡീഷയുടെ വിജയം ഉറപ്പിച്ച ഗോൾ നേടി.

ഈ വിജയത്തോടെ ഒഡീഷ ലീഗിൽ 4 പോയിന്റുമായി എട്ടാം സ്ഥാനത്ത് നിൽക്കുന്നു. ബെംഗളൂരു എഫ് സി പത്താം സ്ഥാനത്താണ്.

Exit mobile version