Picsart 24 12 18 16 33 06 106

റാഷ്ഫോർഡിനെ സഹായിക്കാൻ ആണ് ഞാൻ ശ്രമിക്കുന്നത് – റൂബൻ അമോറിം

മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ റൂബൻ അമോറിം താൻ റാഷ്ഫോർഡിനെ സഹായിക്കാൻ ആണ് ശ്രമിക്കുന്നത് എന്ന് പറഞ്ഞു. ടീമിന് ഉയർന്ന തലത്തിൽ പ്രകടനം നടത്താൻ ക്ലബിന് റാഷ്ഫോർഡിനെ പോലുള്ള “വലിയ പ്രതിഭകൾ” ആവശ്യമാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

“യുണൈറ്റഡിന് വലിയ പ്രതിഭകൾ ആവശ്യമാണ്, അവൻ ഒരു വലിയ പ്രതിഭയാണ്, അതിനാൽ അവൻ ഉയർന്ന തലത്തിൽ പ്രകടനം നടത്തേണ്ടതുണ്ട്. അതിലാണ് എൻ്റെ ശ്രദ്ധ.” മാനേജർ പറഞ്ഞു ‌

“എനിക്ക് മാർക്കസിനെ സഹായിക്കണമെന്നുണ്ട്. അതിനാണ് ഞാൻ ശ്രമിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ അവൻ കാണിച്ച മികവിലേക്ക് അവനെ എത്തിക്കാൻ ഞാൻ ശ്രമിക്കും.” അമോറിം പറഞ്ഞു.

ഒരു പുതിയ വെല്ലുവിളി ആവശ്യമാണെന്ന് റാഷ്ഫോർഡ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ക്ലബ് വിടുന്നതിന്റെ സൂചനയാണെന്ന് ചർച്ചകൾ ഉയരവെ അതിനെ അമോറിം തള്ളി. “അവൻ പറഞ്ഞത് ശരിയാണ്! ഞങ്ങൾക്ക് ഇവിടെ ഒരു പുതിയ വെല്ലുവിളിയുണ്ട്, ഫുട്ബോളിലെ ഏറ്റവും വലിയ വെല്ലുവിളി. ഞങ്ങൾ ഒരു വിഷമകരമായ അവസ്ഥയിലാണ്. എൻ്റെ എല്ലാ കളിക്കാരും ഈ വെല്ലുവിളിക്ക് തയ്യാറാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” അദ്ദേഹം കൂട്ടിച്ചേർത്തു.

Exit mobile version