മലപ്പുറം ജില്ല യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2023 U-13 വിഭാഗത്തിൽ തിലകം തിരുർക്കാട് ചാമ്പ്യന്മാരായി

Newsroom

Picsart 23 09 25 20 33 55 005
Download the Fanport app now!
Appstore Badge
Google Play Badge 1

രണ്ടാമത് മലപ്പുറം ജില്ല യൂത്ത് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് 2023 U-13 വിഭാഗത്തിൽ തിലകം തിരുർക്കാട് ചാമ്പ്യന്മാരായി. കോട്ടക്കൽ പുതുപറമ്പ് മഡ് കോർട്ടിൽ നടന്ന രണ്ടാമത് മലപ്പുറം ജില്ല യൂത്ത് ഫുട്ബാൾ ചാമ്പ്യൻഷിപ്പ് 2023 U-13 വിഭാഗത്തിൽ നിലവിലെ ചാമ്പ്യന്മാരായ തിലകം തിരൂർക്കാട് ടൈബ്രേക്കറിൽ 4-2 ന് വൈ ജെ കെ എസ് നടുവത്തിനെ പരാജപ്പെടുത്തിയാണ് വീണ്ടും ചാമ്പ്യന്മാരായി.

യുവധാര അകമ്പാടത്തെ എതിരില്ലാത്ത 6 ഗോളിന് പരാജയപ്പെടുത്തി ടി എസ് സി കാവനൂർ മൂന്നാം സ്ഥാനം നേടി. വിജയികൾക്ക് കെ എഫ് എ വൈസ് പ്രസിഡന്റ് എം മുഹമ്മദ് സലീം ട്രോഫികൾ വിതരണം ചെയ്തു. ചടങ്ങിൽ എംഡി എഫ് എ ഹോണ. സെക്രടറി ഡോ. പി എം സുധീർ കുമാർ , ട്രഷറർ നയീം, ജോ. സെക്രടറി സി സുരേഷ്, എക്സിക്യൂട്ടീവ് ്് മെമ്പർമാരായ ബഷീർ, അബ്ബാസ്, ഫിറോസ് , ഉമ്മർ കാവനൂർ, റഷീദ് എടരികോട്, ഷെറീഫ് എന്നിവർ പങ്കെടുത്തു.