കളിക്കാരനെ ചവിട്ടിയ റഫറിക്ക് സസ്‌പെൻഷൻ

noufal

Download the Fanport app now!
Appstore Badge
Google Play Badge 1

ഫ്രഞ്ച് ലീഗിൽ കളിക്കാരനെ ചവിട്ടിയ റഫറിക്ക് സസ്‌പെൻഷൻ. ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷനാണ് ഇന്നലെ നടന്ന നാന്റെസ്- പി എസ് ജി മത്സരത്തിനിടെ നാന്റെസ് കളിക്കാരനെ ചവിട്ടിയ റഫറി ടോണി ചാപ്രോണിനെ സസ്‌പെൻഡ് ചെയ്തത്. നാന്റെസ് താരം ഡിയഗോ കാർലോസ് റഫറിയെ വീഴ്ത്തിയ ഉടനെ റഫറി താരത്തെ തിരികെ ചവിട്ടുകയും ചുവപ്പ് കാർഡ് നൽകി പുറത്താക്കുകയും ചെയ്തിരുന്നു. സംഭവം ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച വാർത്തയായതോടെ ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷൻ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്ന വരെ റഫറിയെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

ടെലിവിഷൻ റീപ്ലേയിൽ നിന്ന് ഡിയഗോ കാർലോസ് അറിയാതെയാണ് റഫറിയെ വീഴ്ത്തിയത് എന്ന് വ്യക്തമായിരുന്നു. നാന്റെസ് ചെയർമാൻ വാൾഡമാർ കീറ്റയും റഫാരിക്കെതിരെ ശക്തമായ പ്രതികരണവുമായി വന്നിരുന്നു. ചുരുങ്ങിയത് 6 മാസത്തേക്കെങ്കിലും റഫറിയെ സസ്‌പെൻഡ് ചെയ്യണം എന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. വരും ദിവസങ്ങളിൽ റഫാരികെതിരായ അവസാന അച്ചടക്ക നടപടി തീരുമാനം ഫ്രഞ്ച് ഫുട്‌ബോൾ അസോസിയേഷനും റഫറിമാരുടെ സംഘടനയും എടുത്തേക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial