ബാഴ്സ ഇതിഹാസങ്ങളുടെ പട്ടികയിൽ ഇടം നേടി സുവാരസ്

ല ലീഗെയിൽ 100 ഗോൾ നേട്ടം കൈവരിച്ചു ലൂയി സുവാരസ്. ബെറ്റിസിന് എതിരായ മത്സരത്തിലെ 2 ഗോൾ നേട്ടതോടെയാണ് സുവാരസ് ക്ലബ്ബിനായി 100 ല ലിഗ ഗോളുകൾ എന്ന നേട്ടം പൂർത്തിയാക്കിയത്. 114 മത്സരങ്ങളിൽ നിന്നാണ് താരം നേട്ടം പൂർത്തിയാക്കിയത്. ഇതോടെ ബാഴ്സ ഇതിഹാസങ്ങളായ മെസ്സി, ഖുബാല, സെസാർ, എറ്റൂ എന്നിവർക്ക് ശേഷം ഈ ലിസ്റ്റിൽ ഇടം നേടുന്ന താരമാണ് സുവാരസ്. സീസണിലെ തുടക്കത്തിലെ ഗോൾ വരാൾച്ചക്ക് ശേഷം ഫോം വീണ്ടെടുത്ത സുവാരസ് ല ലീഗെയിൽ ഇതുവരെ ഈ സീസണിൽ മാത്രം 15 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

2014 ഇൽ ബാഴ്സയിൽ എത്തിയ സുവാരസ് ആദ്യ സീസണിൽ ബാഴ്സക്കായി 16 ഗോളുകൾ നേടിയപ്പോൾ രണ്ടാം സീസണിൽ അത് 40 ആയി ഉയർന്നു. കഴിഞ്ഞ സീസണിൽ 29 ലീഗ് ഗോളുകളാണ് താരം സ്വന്തമാക്കിയത്. 2015/2016 സീസണിലെ ല ലീഗെയിലെ ഗോൾഡൻ ബൂട്ട് അവാർഡും സുവാരസ് സ്വന്തമാക്കിയിട്ടുണ്ട്. എല്ലാ കൊമ്പറ്റീഷനിലുമായി ബാഴ്സക്കായി 174 മത്സരങ്ങളിൽ നിന്ന് 137 ഗോളാണ് സുവാരസിന്റെ സമ്പാദ്യം. മെസ്സിയുമായി ആക്രമണ നിരയിൽ മികച്ച പങ്കാളിത്തം സ്ഥാപിച്ച സുവാരസ് ടീമിലെ മറ്റുള്ളവർക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിലും മുന്നിലാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version