“ബാഴ്സലോണ അക്കാദമിയിൽ വലിയ താരങ്ങൾ ഒന്നും ഇല്ല”

ബാഴ്സലോണയിലെ യുവതാരങ്ങൾക്ക് സെറ്റിയെൻ അവസരം നൽകുന്നില്ല എന്ന വിമർശനങ്ങൾക്ക് ബാഴ്സലോണ പരിശീലകന്റെ മറുപടി. ബാഴ്സലോണയുടെ അക്കാദമിയായ ലാമാസിയയിൽ അത്ര വലിയ താരങ്ങൾ ഒന്നും ഇല്ലാ എന്നാണ് സെറ്റിയെൻ പറയുന്നത്. ഫസ്റ്റ് ടീമിൽ കളിക്കാൻ മാത്രം കഴിവുള്ള ഒരു താരത്തെയും താൻ ലാ മസിയയിൽ കണ്ടില്ല എന്നും സെറ്റിയെൻ പറയുന്നു.

ഏതെങ്കിലും നല്ല താരത്തെ കാണുകയും ആ താരത്തെ തനിക്ക് ബോധിക്കുകയും ചെയ്താൽ തീർച്ചയായും അവസരം നൽകും എന്നും സെറ്റിയെൻ പറഞ്ഞു. നേരത്തെ സെറ്റിയെൻ വന്നതിനു പിന്നാലെ ബാഴ്സലോണ അക്കാദമി താരമായ കാർലെസ് പെരെസ് ക്ലബ് വിടേണ്ടി വന്നത് വലിയ വിവാദമായിരുന്നു.

Exit mobile version