ജൂണില്‍ നടക്കേണ്ട ശ്രീലങ്കന്‍ പര്യടനം മാറ്റി വെച്ച് ദക്ഷിണാഫ്രിക്ക

ജൂണില്‍ നടക്കേണ്ടിയിരുന്ന ശ്രീലങ്കന്‍ പര്യടനം തല്‍ക്കാലം മാറ്റുകയാണെന്ന് അറിയിച്ച് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ്. കൊറോണ വ്യാപനം മൂലമാണ് ഈ തീരുമാനം. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യും അടങ്ങിയ പര്യടനമായിരുന്നു ജൂണില്‍ നടക്കേണ്ടിയിരുന്നത്. ഇത് ഐസിസി ഏകദിന ലീഗിലെ ദക്ഷിണാഫ്രിക്കയുടെ ആദ്യത്തേത് ആകുമായിരുന്നു.

ക്രിക്കറ്റ് സാധാരണ രീതിയില്‍ പുരോഗമിക്കാവുന്ന സാഹചര്യം വരുമ്പോള്‍ പുതിയ ഷെഡ്യൂള്‍ തീരുമാനിക്കുമെന്നാണ് ഇരു ബോര്‍ഡുകളുടെയും തീരുമാനം. ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയുടെ ടി20 ശ്രമങ്ങളുടെ തയ്യാറെടുപ്പുകളുടെ തുടക്കവും ഈ പരമ്പരയില്‍ നടക്കേണ്ടിയിരുന്നതാണെങ്കിലും ഇനി അതും സാധിക്കില്ല.

Exit mobile version