Picsart 24 08 25 22 32 16 448

എൻഡ്രികിന് ആദ്യ ഗോൾ! റയൽ മാഡ്രിഡിന് ലാലിഗ സീസണിലെ ആദ്യ വിജയം

ലാലിഗയിൽ ഈ സീസണിലെ ആദ്യ വിജയം സ്വന്തമാക്കി റയൽ മാഡ്രിഡ്. ഇന്ന് ബെർണബെയുവിൽ നടന്ന മത്സരത്തിൽ റയൽ വയ്യഡോയൊഡിനെ നേരിട്ട റയൽ മാഡ്രിഡ് മറുപടിയില്ലാത്ത 3 ഗോളിനാണ് വിജയിച്ചത്. ബ്രസീലിയൻ യുവതാരം എൻഡ്രിക് തന്റെ ആദ്യ ലാലിഗ ഗോൾ ഇന്ന് നേടി.

റയൽ മാഡ്രിഡിന്റെ ആദ്യ ഗോൾ നേടിയ വാല്വെർദെ

ഇന്ന് ആദ്യ പകുതിയിൽ ഗോൾ ഒന്നും വന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റയൽ മാഡ്രിഡ് വാല്വെർദയിലൂടെ ഗോൾ നേടി. 50ആം മിനുട്ടിൽ റോദ്രിഗോയുടെ അസിസ്റ്റിൽ നിന്നായിരുന്നു വാൽവെർദെയുടെ ഗോൾ. എംബപ്പെക്ക് നിരവധി അവസരം കിട്ടിയെങ്കിലും അദ്ദേഹത്തിന്റെ ബൂട്ടിൽ നിന്ന് ഇന്ന് ഗോൾ വന്നില്ല.

88ആം മിനുട്ടിൽ ബ്രാഹിം ഡിയസിലൂടെ റയൽ മാഡ്രിഡ് വിജയം ഉറപ്പിച്ച രണ്ടാം ഗോൾ നേടി. അവസാന നിമിഷം ആയിരുന്നു എൻഡ്രികിന്റെ ഫിനിഷ്. ബ്രാഹിമിന്റെ പാസ് സ്വീകരിച്ചായിരുന്നു ഈ ഫിനിഷ്. ഈ വിജയത്തോടെ റയൽ മാഡ്രിഡിന് 2 മത്സരങ്ങളിൽ നിന്ന് 4 പോയിന്റായി.

Exit mobile version