സലാ തന്റെ ഗോൾ ആഘോഷിക്കുന്നു

ആൻഫീൽഡിലും ആർനെ സ്ലോട്ടിന്റെ ലിവർപൂൾ ജയത്തോടെ തുടങ്ങി

ആൻഫീൽഡിലും ആർനെ സ്ലോട്ടിന്റെ ലിവർപൂൾ വിജയത്തോടെ തുടങ്ങി. ഇന്ന് ബ്രെന്റ്ഫോർഡിനെ നേരിട്ട ലിവർപൂൾ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ആണ് വിജയിച്ചത്. മൊ സലായും ലൂയിസ് ഡിയസുമാണ് ലിവർപൂളിനായി ഗോളുകൾ നേടിയത്.

ലിവർപൂളിന്റെ ആദ്യ ഗോൾ നേടിയ ലൂയിസ് ഡിയസ്

ഇന്ന് മത്സരം ആരംഭിച്ച് 13ആം മിനുട്ടിൽ തന്നെ ലിവർപൂൾ ലീഡ് എടുത്തു. ഒരു കൗണ്ടർ അറ്റാക്കിലൂടെ ആയിരുന്നു ഈ ഗോൾ. ജോട നൽകിയ പാസ് സ്വീകരിച്ച് മുന്നേറിയ ലൂയിസ് ഡയസ് പന്ത് ലക്ഷ്യത്തിൽ എത്തിച്ചു.

രണ്ടാം പകുതിയിൽ 70ആം മിനുട്ടിൽ ആണ് മൊ സലായുടെ ഗോൾ വന്നത്. ലൂയിസ് ഡിയസിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഈ ഗോൾ. ഇതോടെ ലിവർപൂൾ വിജയം ഉറപ്പിച്ചു. രണ്ട് മത്സരങ്ങളിൽ നിന്ന് ഇതോടെ ലിവർപൂളിന് ആറ് പോയിന്റായി.

Exit mobile version