Picsart 24 05 09 17 50 37 077

യുവതാരം പോ കുബാർസി ബാഴ്സലോണയിൽ കരാർ പുതുക്കി

ബാഴ്സലോണ അവരുടെ യുവ ഡിഫൻഡർ പോ കുബാർസിയുടെ കരാർ പുതുക്കി. ബാഴ്‌സലോണയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്ന 17-കാരൻ 2027 വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്‌. താരത്തിന്റെ റിലീസ് ക്ലോസ് 1 ബില്യണായി ബാഴ്സലോണ ഉയർത്തുകയും ചെയ്യും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു.

കുബാർസിയുടെ നിലവിലെ കരാർ 2026-ൽ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. ഒപ്പം 10 മില്യൺ യൂറോയുടെ ചെറിയ റിലീസ് ക്ലോസാണ് നിലവിലെ കരാർ ഉള്ളത്. ബാഴ്സലോണ ഇപ്പോൾ കുബാർസിയുടെ വേതനവും കൂട്ടിയിട്ടുണ്ട്.

മൂന്ന് മാസം മുമ്പ് ജനുവരിയിൽ ആയിരുന്നു കുബാർസി ബാഴ്സക്കായി സീനിയർ അരങ്ങേറ്റം കുറിച്ചത്. അന്ന് മുതൽ കുബാർസി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നു. ഇപ്പോൾ സാവി ഹെർണാണ്ടസിൻ്റെ ടീമിലെ ഒഴിച്ചുകൂടാനാവാത്ത അംഗമായി കുബാർസി മാറിയിട്ടുണ്ട്.

Exit mobile version