പോ കുബാർസി ബാഴ്സലോണയിൽ കരാർ നീട്ടി

എഫ്‌സി ബാഴ്‌സലോണ പോ ക്യൂബേഴ്സിയുടെ കരാർ 2029 ജൂൺ 30 വരെ നീട്ടി. 18 കാരനായ ഡിഫൻഡർ ക്ലബ് പ്രസിഡന്റ് ജോവാൻ ലാപോർട്ട, വൈസ് പ്രസിഡന്റ് റാഫ യുസ്റ്റെ, സ്‌പോർടിംഗ് ഡയറക്ടർ ഡെക്കോ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ കരാറിൽ ഒപ്പുവച്ചു.

2024 ജനുവരിയിൽ കോപ്പ ഡെൽ റേയിൽ യൂണിയനിസ്റ്റാസിനെതിരെ അരങ്ങേറ്റം കുറിച്ചതിനുശേഷം, കുബാർസി ഫസ്റ്റ് ടീമിനായി 60 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഹാൻസി ഫ്ലിക്കിന്റെ ടീമിലെ പ്രധാന സെന്റർ ബാക്കായി വളരെ പെട്ടെന്ന് തന്നെ കുബാർസി മാറി‌. അടുത്തിടെ പെഡ്രി, ഗവു തുടങ്ങിയവരുടെ കരാറും ബാഴ്സലോണ നീട്ടിയിരുന്നു‌.

യുവതാരം പോ കുബാർസി ബാഴ്സലോണയിൽ കരാർ പുതുക്കി

ബാഴ്സലോണ അവരുടെ യുവ ഡിഫൻഡർ പോ കുബാർസിയുടെ കരാർ പുതുക്കി. ബാഴ്‌സലോണയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്ന 17-കാരൻ 2027 വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്‌. താരത്തിന്റെ റിലീസ് ക്ലോസ് 1 ബില്യണായി ബാഴ്സലോണ ഉയർത്തുകയും ചെയ്യും. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നു വന്നു.

കുബാർസിയുടെ നിലവിലെ കരാർ 2026-ൽ അവസാനിക്കാൻ ഇരിക്കുകയായിരുന്നു. ഒപ്പം 10 മില്യൺ യൂറോയുടെ ചെറിയ റിലീസ് ക്ലോസാണ് നിലവിലെ കരാർ ഉള്ളത്. ബാഴ്സലോണ ഇപ്പോൾ കുബാർസിയുടെ വേതനവും കൂട്ടിയിട്ടുണ്ട്.

മൂന്ന് മാസം മുമ്പ് ജനുവരിയിൽ ആയിരുന്നു കുബാർസി ബാഴ്സക്കായി സീനിയർ അരങ്ങേറ്റം കുറിച്ചത്. അന്ന് മുതൽ കുബാർസി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നു. ഇപ്പോൾ സാവി ഹെർണാണ്ടസിൻ്റെ ടീമിലെ ഒഴിച്ചുകൂടാനാവാത്ത അംഗമായി കുബാർസി മാറിയിട്ടുണ്ട്.

ബാഴ്സലോണ യുവതാരം കുബാർസി പുതിയ കരാർ ഒപ്പുവെക്കും

ബാഴ്സലോണ അവരുടെ യുവ ഡിഫൻഡർ പോ കുബാർസിയുടെ കരാർ പുതുക്കും. ബാഴ്‌സലോണയ്‌ക്കൊപ്പം മികച്ച പ്രകടനം കാഴ്ചവെക്കുന്ന 17-കാരൻ 20230 വരെയുള്ള കരാർ ആകും ഒപ്പുവെക്കും. താരത്തിന്റെ റിലീസ് ക്ലോസ് 1 ബില്യണായി ബാഴ്സലോണ ഉയർത്തുകയും ചെയ്യും.

കുബാർസിയുടെ നിലവിലെ കരാർ 2026-ൽ അവസാനിക്കാൻ ഇരിക്കുകയാണ്. ഒപ്പം 10 മില്യൺ യൂറോയുടെ ചെറിയ റിലീസ് ക്ലോസാണ് നിലവിലെ കരാർ ഉള്ളത്. ബാഴ്സലോണ ഇപ്പോൾ കുബാർസിക്ക് മുന്നിൽ കരാർ വെച്ചിട്ടുണ്ട്. ജനുവരിയിൽ താരത്തിന് 18 വയസ്സാകുമ്പോൾ താരം കരാർ ഒപ്പുവെക്കും.

മൂന്ന് മാസം മുമ്പ് ജനുവരിയിൽ ആയിരുന്നു കുബാർസി ബാഴ്സക്കായി സീനിയർ അരങ്ങേറ്റം കുറിച്ചത്. അന്ന് മുതൽ കുബാർസി മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നു. ഇപ്പോൾ സാവി ഹെർണാണ്ടസിൻ്റെ ടീമിലെ ഒഴിച്ചുകൂടാനാവാത്ത അംഗമായി കുബാർസി മാറിയിട്ടുണ്ട്.

Exit mobile version