ക്രിസ്റ്റിയാനോയ്‌ക്കൊപ്പം യുവന്റസ് അതിശക്തർ- ലയണൽ മെസ്സി

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്‌ക്കൊപ്പം യുവന്റസ് അതിശക്തരാണെന്നു ലയണൽ മെസ്സി. ചാമ്പ്യൻസ് ലീഗ് സ്വന്തമാക്കാൻ ഏറ്റവും സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് യുവന്റസ് എന്നും മെസ്സി കൂട്ടിച്ചേർത്തു. ഈ സീസണിലാണ് റയൽ മാഡ്രിഡ് വിട്ട് ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിലേക്ക് റൊണാൾഡോ കൂടുമാറിയത്. വർഷങ്ങളായി സ്പാനിഷ് ഫുട്ബോൾ അടക്കി ഭരിച്ചത് ക്രിസ്റ്റിയാനോ റൊണാൾഡോയും ലയണൽ മെസ്സിയുമായിരുന്നു.

ക്രിസ്റ്റിയാനോക്കെതിരായ മത്സരങ്ങൾ ആസ്വദിച്ചിരുന്നെന്ന് പറഞ്ഞ മെസ്സി എപ്പോളും തന്റെ ടീമിനെ ജയിപ്പിക്കാനായിരുന്നു ശ്രമിച്ചതെന്നും പറഞ്ഞു. ഇതിനു മുൻപ് ഇറ്റലിയിലേക്ക് മെസ്സിയെ റൊണാൾഡോ ക്ഷണിച്ചിരുന്നു. ലോക ഫുട്ബോളിലെ തന്നെ ഏറ്റവും ചർച്ചയായ ശത്രുത ആരോഗ്യപരമായിരുന്നെന്നു ഇരു താരങ്ങളും തമ്മിലുള്ള അഭിപ്രായ പ്രകടനങ്ങളിൽ നിന്നും മനസിലാക്കാം.

Exit mobile version