റൊണാൾഡോയെ റയൽ മിസ്സ് ചെയ്യുന്നില്ലെന്നു ഇസ്‌കോ

സൂപ്പർ താരം ക്രിസ്റ്റിയാനോ റൊണാൾഡോ ഇല്ലാത്തതിന്റെ കുറവ് റയൽ മാഡ്രിഡിൽ അറിയുന്നില്ലെന്നു റയൽ താരം ഇസ്‌കോ. സ്പാനിഷ് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ഇസ്‌കോയുടെ പ്രതികരണം വന്നത്. റൊണാൾഡോയെ റയൽ മിസ്സ് ചെയ്യുന്നില്ലെന്നു പറഞ്ഞ ഇസ്‌കോ ഒരു സീസണിൽ നാല്പതോളം ഗോളുകൾ അടിക്കുന്ന റൊണാൾഡോയെ നഷ്ടപ്പെട്ടത് മറക്കുന്നില്ലെന്നും സൂചിപ്പിച്ചു.

കഴിഞ്ഞ സീസണിൽ റയലിന് വേണ്ടി ഗോളടിക്കാതെ താരങ്ങൾ റൊണാൾഡോ പോയതിനു ശേഷം ഒട്ടേറെ ഗോളടിക്കാൻ തുടങ്ങിയിരിക്കുന്നു എന്ന് പറഞ്ഞ ഇസ്‌കോ റൊണാൾഡോയ്ക്ക് ഇറ്റാലിയൻ ലീഗിൽ ആശംസകൾ അർപ്പിക്കാനും മറന്നില്ല. നൂറു മില്യൺ യൂറോയ്ക്കാണ് റൊണാൾഡോ മാഡ്രിഡ് വിട്ട് യുവന്റസിലേക്ക് കുടിയേറിയത്.

Exit mobile version