Picsart 23 03 21 02 02 26 005

അരോഹോയും ഡി യോങ്ങും രണ്ടാഴ്ച്ച പുറത്ത്, ദേശിയ ടീമുകൾക്ക് വേണ്ടി ഇറങ്ങില്ല

എൽ ക്ലാസിക്കോ വിജയത്തിന് പുറമേ ബാഴ്‌സലോണ താരങ്ങൾ ആയ ഫ്രാങ്കി ഡി യോങും റൊണാൾഡ്‌ അരോഹോയും പരിക്കേറ്റ് പുറത്ത്. ഇരുവരും രണ്ടു വാരത്തോളം പുറത്തിരിക്കേണ്ടി വരും എന്നാണ് സ്പാനിഷ് മാധ്യമങ്ങൾ നൽകുന്ന സൂചന. ഇതോടെ ഏപ്രിൽ ആദ്യ വാരം നടക്കുന്ന റയൽ മാഡ്രിഡുമായുള്ള കോപ്പ ഡെൽ റേയ് രണ്ടാം പാദത്തിലായിരിക്കും ഇരുവരും കളത്തിലേക്ക് തിരിച്ചെത്തുക. ഇന്റർനാഷണൽ ബ്രേക്കിൽ തങ്ങളുടെ ദേശിയ ടീമുകൾക്ക് വേണ്ടിയുള്ള മത്സരങ്ങൾ ഇരു താരങ്ങൾക്കും നഷ്ടമാകും.

നേരത്തെ പെഡ്രി, ഡെമ്പലെ എന്നുവരെയും ബാഴ്‌സക്ക് പരിക്ക് മൂലം നഷ്ടപ്പെട്ടിരുന്നു. ഇന്റർനാഷണൽ ബ്രേക്കിന് ശേഷം ലീഗ് പുനരാരംഭിക്കുമ്പോൾ എൽഷേയുമായാണ് ബാഴ്‌സയുടെ ആദ്യ മത്സരം. ഇതിൽ പ്രമുഖ താരങ്ങൾ പലരും പുറത്തിരിക്കേണ്ടി വരും. ഡെമ്പലയോ പെഡ്രിയോ ഈ മത്സരത്തിന് ഉണ്ടാവും എന്നാണ് ബാഴ്‌സയുടെ പ്രതീക്ഷ. ഇന്ത്യൻ സമയം ഏപ്രിൽ ആറിനാണ് കോപ്പ ഡെൽ റേ സെമി രണ്ടാം പാദം അരങ്ങേറുക.

Exit mobile version