എട്ടിന്റെ പണി ബാഴ്സയിൽ തുടരുന്നു, അബിദാലും പുറത്ത്

ബാഴ്സലോണയിൽ പരിശീലകന് പിന്നാലെ സ്പോർട്ടിങ് ഡയറക്റ്റർ എറിക് അബിദാലും പുറത്ത്. ടീമിന്റെ ഈ സീസണിലെ ദയനീയ പ്രകടനത്തിന് റിക്രൂട്ട്മെന്റ് വിഭാഗത്തിൽ നിർണായക പങ്കുള്ള അബിദാലും കാരണമാണ് എന്ന വിലയിരുത്തലാണ് അദ്ദേഹത്തെ പുറത്താക്കാൻ തീരുമാനിച്ചത്.

2018 ജൂണിലാണ് താൻ ഏറെ കാലം കളിച്ച ക്ലബ്ബിൽ അബിദാൽ നിർണായക അധികാരങ്ങൾ ഉള്ള സ്പോർട്ടിങ് ഡയറക്ടർ റോളിൽ എത്തുന്നത്. പക്ഷെ പിന്നീട് നടത്തിയ സൈനിങ്ങുകളിൽ മിക്കതും ബാഴ്സക്ക് വൻ സാമ്പത്തിക ബാധ്യത ആയി. കളികളത്തിൽ അവരുടെ പ്രകടങ്ങളും മോശമായതോടെ ആരാധകർ അദ്ദേഹത്തിന് എതിരെ തിരിഞ്ഞിരുന്നു. നേരത്തെ കഴിഞ്ഞ വർഷം ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായത്തിന് പിന്നാലെ അബിദാൽ കളിക്കാരെ വിമർശിച്ചതിന് അബിദാലിന് എതിരെ മെസ്സി തന്നെ പരസ്യമായി രംഗത്ത് വന്നിരുന്നു.

 

Exit mobile version