കേരള പ്രീമിയർ ലീഗ് യോഗ്യത മത്സരങ്ങൾ സെപ്റ്റംബർ 25 മുതൽ

കേരള പ്രീമിയർ ലീഗ് പുതിയ സീസണായുള്ള യോഗ്യത മത്സരങ്ങൾ സെപ്റ്റംബർ 25 മുതൽ നടക്കും എന്ന് കേരള ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു. സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 5 വരെയാകും യോഗ്യത മത്സരങ്ങൾ നടക്കുക‌‌. കാസർഗോഡ് സിന്തറ്റിക് സ്റ്റേഡിയം ആകും മത്സരങ്ങൾക്ക് ആതിഥ്യം വഹിക്കുക. നക്ക്ലെ ഫിക്സ്ച്സ്റും ടീമുകളും കെ എഫ് എ ഔദ്യോഗികമായി പങ്കുവെക്കും.

യോഗ്യത റൗണ്ട് വഴി രണ്ടു ടീമുകൾ ആകും ലീഗിലേക്ക് യോഗ്യത നേടുക. കഴിഞ്ഞ കെ പി എല്ലിൽ റിലഗേറ്റ് ആയ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ഉൾപ്പെടെയുള്ള ടീമുകൾ യോഗ്യത റൗണ്ടിൽ ഉണ്ടാകും.

കേരള പ്രീമിയർ ലീഗ്, യോഗ്യത മത്സരങ്ങൾ സെപ്റ്റംബറിൽ, 11 ലക്ഷം നൽകിയാൽ 2 കോർപ്പറേറ്റ് ടീമുകൾക്ക് ലീഗിൽ എത്താം

കേരള പ്രീമിയർ ലീഗിന്റെ പുതിയ സീസണായുള്ള യോഗ്യത മത്സരങ്ങൾ സെപ്റ്റംബറിൽ നടക്കും. യോഗ്യത റൗണ്ടിൽ പങ്കെടുക്കാൻ താല്പര്യമുള്ള ടീമുകളിൽ നിന്ന് കെ എഫ് എ അപേക്ഷ ക്ഷണിച്ചു. 11800 രൂപ ആണ് അപേക്ഷിക്കാൻ ടീമുകൾ നൽകേണ്ടത്. യോഗ്യത റൗണ്ട് വഴി രണ്ടു ടീമുകൾക്ക് മാത്രമെ ലീഗിലേക്ക് യോഗ്യത ലഭിക്കുകയുള്ളൂ.

അടുത്ത സീസണിലേക്ക് കോർപ്പറേറ്റ് എൻട്രി വഴിയും രണ്ട് ടീമുകൾക്ക് അവസരം ലഭിക്കും. 118000 രൂപ ആകും കോർപ്പറേറ്റ് എൻട്രിക്ക് വേണ്ടത്. നിലവിൽ കേരള പ്രീമിയർ ലീഗിൽ ടീമുകൾ ഇല്ലാത്ത ജില്ലകൾക്ക് കോർപ്പറേറ്റ് എൻട്രി നൽകാൻ ആണ് കെ എഫ് എ തീരുമാനിച്ചിരിക്കുന്നത്. സ്ലോട്ടുകൾക്ക് ആയി രണ്ടിൽ കൂടുതൽ ടീമുകൾ അപേക്ഷിച്ചാൽ ലേലത്തിലൂടെ ആകും അന്തിമ തീരുമാനത്തിൽ എത്തുക.

കെ എസ് ഇബിക്ക് ഷോക്ക് കൊടുത്ത് ഗോൾഡൻ ത്രഡ്സ് കേരള പ്രീമിയർ ലീഗ് ചാമ്പ്യൻസ്!!

കേരള പ്രീമിയർ ലീഗ് കിരീടം ഗോൾഡൻ ത്രഡ്സ് സ്വന്തമാക്കി. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഏകപക്ഷീയമായ രണ്ട് ഗോളിന് കെ എസ് ഇ ബിയെ പരാജയപ്പെടുത്തി കൊണ്ടാണ് ഗോൾഡൻ ത്രഡ്സ് കിരീടം നേടിയത്. ഗോൾഡൻ ത്രഡ്സിന്റെ ആദ്യ കേരള പ്രീമിയർ ലീഗ് കിരീടമാണിത്. കെ എസ് ഇ ബിക്ക് ആകട്ടെ കെ പി എൽ ഫൈനലിൽ ഇത് തുടർച്ചയായ രണ്ടാം തവണയാണ് പരാജയം നേരിടേണ്ടി വരുന്നത്.

ഇന്ന് ആദ്യ പകുതിയിൽ കാര്യമായ അവസരങ്ങൾ ഇരു ടീമുകൾക്കും സൃഷ്ടിക്കാൻ ആയില്ല. ഗോൾഡൻ ത്രഡ്സ് ആയിരുന്നു കൂടുതൽ സമയം പന്ത് കൈവശം വെച്ചത്. എന്നാൽ രണ്ട് ടീമുകളും ഫൈനൽ തേർഡിൽ മികവ് പുലർത്തിയില്ല. രണ്ടാം പകുതിയിൽ ഗോൾഡൻ ത്രഡ്സ് അവസരങ്ങൾ സൃഷ്ടിച്ചു തുടങ്ങി. 52ആം മിനുട്ടിൽ കെ എസ് ഇബി കീപ്പർ ഹജ്മലിന്റെ ഒരു നല്ല സേവ് കാണാൻ ആയി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾഡൻ ത്രഡ്സ് തുടർച്ചയായി സെറ്റ് പീസിലൂടെ ജെ എസ് ഇ ബിയെ സമ്മർദ്ദത്തിൽ ആക്കി. നൂഹിവിന് കിട്ടിയ ഒരു അവസരം പോസ്റ്റിന് തൊട്ടടുത്തു കൂടെ പുറത്ത് പോയി. സബ്ബായി എത്തിയ ആസിഫ് സഹീറിന്റെയും ഒരു മികച്ച റൺ കളിയിൽ കാണാൻ ആയി.

90 മിനുട്ട് കളിച്ചിട്ടും ഇരു ടീമുകളും വല കണ്ടെത്തിയില്ല. തുടർന്ന് കളി എക്സ്ട്രാ ടൈമിലേക്ക് നീങ്ങി. എക്സ്ട്രാ ടൈമിലും ഗോൾഡൻ ത്രഡ്സിന് രണ്ട് നല്ല അവസരങ്ങൾ കിട്ടി. 101ആം മിനുട്ടിൽ നൂഹുവിന്റെ ഒരു ഗോൾ ശ്രമം ഹജ്മൽ ഒരു ഗംഭീര സേവിലൂടെ രക്ഷിച്ചു. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച സേവിൽ ഒന്നായിരുന്നു ഇത്.

എക്സ്ട്രാ രണ്ടാം പകുതിയിൽ ഗോൾഡൻ ത്രഡ്സിന് ലീഡ് എടുക്കാൻ ആയി. ക്യാപ്റ്റൻ അജയ് അലക്സിന്റെ ഫ്രീകിക്ക് ആണ് ഗോൾഡൻ ത്രഡ്സിന് ലീഡ് നൽകിയത്. അവസാന നിമിഷങ്ങളിൽ നൂഹു കൂടെ ഗോൾ നേടിയതോടെ വിജയം ഉറപ്പായി. കെ എഫ് എയുടെ കീഴിൽ ഗോൾഡൻ ത്രഡ്സിന്റെ രണ്ടാം കിരീടം ആണിത്. മുമ്പ് 2011ൽ ഗോൾഡൻ ത്രഡ്സ് കേരള ക്ലബ് ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്.

ഗോള്‍ഡന്‍ ത്രെഡ്‌സിന് ചരിത്ര ഫൈനല്‍

19ാം മിനുറ്റില്‍ ഐവറി കോസ്റ്റ് മിഡ്ഫീല്‍ഡര്‍ ഒത്തറേസി നേടിയ ഗോളാണ് പ്രീമിയര്‍ ലീഗില്‍ ആദ്യമായി ഗോള്‍ഡന്‍ ത്രെഡ്‌സിന് കലാശക്കളിക്ക് യോഗ്യത നേടിക്കൊടുത്തത്. പന്തില്‍ ആധിപത്യം സ്ഥാപിച്ചെങ്കിലും അവസരങ്ങള്‍ മുതലെടുക്കാന്‍ സാറ്റിനായില്ല. ഗോള്‍ഡന്‍ ത്രെഡ്‌സ് ഗോളി സി.എം മനോബിന്റെ മികച്ച പ്രകടനവും സാറ്റിന്റ തോല്‍വിക്ക് വഴിയൊരുക്കി. സാറ്റിന്റെ കാമറൂണ്‍ താരം ഹെര്‍മന്‍ കളിയിലെ താരമായി. കനത്ത മഴക്കൊപ്പമായിരുന്നു താരങ്ങള്‍ രണ്ടാം പകുതി മുഴുവന്‍ കളിച്ചത്. മൈതാന പരിചയം മുതലെടുത്ത് കളിതുടക്കത്തില്‍ ഗോള്‍ഡന്‍ ത്രെഡ്‌സ് മുന്നേറി. ഇസ്ഹാഖ് നുഹുവിന്റെ രണ്ടു ശ്രമങ്ങളും ഗോളിയെ പരീക്ഷിക്കാന്‍ മതിയായില്ല. സാറ്റിന് ലഭിച്ച ഒരുതുറന്ന അവസരം ഗോളിയും പ്രതിരോധവും കോര്‍ണറിന് വഴങ്ങി തടഞ്ഞിട്ടു. തുടര്‍ച്ചയായ രണ്ടുകോര്‍ണറുകള്‍ ലഭിച്ചെങ്കിലും മുന്നിലെത്താന്‍ സാറ്റിനായില്ല. അവര്‍ പതിയെ പന്തില്‍ താളം കണ്ടെത്തി. കളി ത്രെഡ്‌സിന്റെ പകുതിയിലേക്ക് മാറി. പക്ഷേ സാറ്റിന്റെ മുന്നേറ്റത്തിന് മൂര്‍ച്ച കുറവായിരുന്നു. ഗോള്‍ഡന്‍ ത്രെഡ്‌സ് ലോങ്‌ബോളുകള്‍ പരീക്ഷിച്ചു. 19ാം മിനിറ്റില്‍ ത്രെഡ്‌സ് തിരൂരിന്റെ പ്രതിരോധക്കോട്ട പൊളിച്ചു മുന്നേറി. മൈതാനമധ്യത്തില്‍ നിന്ന് ഇടതുവിങിലേക്കെത്തിയ പന്ത് ഹരിശങ്കര്‍ ബോക്‌സിലേക്ക് ക്രോസ്് ചെയ്തു. പോസ്റ്റിന്റെ ഇടതുഭാഗത്ത് തൊട്ടുമുന്നിലാായി നിന്ന ഇസ്ഹാഖ് നുഹു കടുത്ത പ്രതിരോധത്തിനിടയില്‍ നിന്ന് ഷോട്ടുതിര്‍ത്തു. പ്രതിരോധത്തില്‍ തട്ടിയ പന്ത് ഒത്തറാസിയിലേക്ക്. ഐവറിതാരത്തിന്റെ ബൈസിക്കിള്‍ കിക്ക് ഗോളിക്ക് ഒരു അവസരവും നല്‍കാതെ വലയില്‍, 1-0.

ഗോള്‍വീണതോടെ ലീഗില്‍ ഏറ്റവും കുറഞ്ഞ ഗോള്‍ വഴങ്ങിയ റെക്കോഡുമായെത്തിയ സാറ്റ് പ്രതിരോധം സമ്മര്‍ദത്തിലായി. ഇരുടീമുകളുടെയും ഓരോ നീക്കം നേരിയ വ്യത്യാസത്തില്‍ വലയ്ക്ക് പുറത്തായി. സാറ്റ് തിരിച്ചടിക്ക് കോപ്പുകൂട്ടി. ത്രെഡ്‌സ് പ്രതിരോധവും ഗോളിയും പലതവണ പരീക്ഷിക്കപ്പെട്ടു. അഞ്ചിലേറെ ഷോട്ടുകള്‍ വല ലക്ഷ്യമാക്കി വന്നു. ഗോളി മനോബിന്റെ അസാമാന്യ പ്രകടനം ത്രെഡ്‌സിന് തുണയായി. ആദ്യപകുതി തീരുന്നതിന് തൊട്ടുമുമ്പായിരുന്നു സാറ്റിന്റെ സുവര്‍ണാവസരം. ഗോളി മുന്നില്‍ കയറിയതോടെ തുറന്ന അവസരം സൃഷ്ടിക്കപ്പെട്ടിട്ടും പന്ത് വലയിലെത്തിക്കാന്‍ മുഹമ്മദ് നിഷാമിനായില്ല. ഗോള്‍ഡന്റെ മുന്നേറ്റത്തോടെ കളി ആദ്യപകുതിക്ക് പിരിഞ്ഞു.

മഴനിറഞ്ഞ രണ്ടാം പകുതിയില്‍ ത്രെഡ്‌സിനൊപ്പമെത്താന്‍ സാറ്റിന്റെ നിരന്തര ശ്രമം. അധികനേരവും പന്ത് സാറ്റിന്റെ കസ്റ്റഡിയിലായി. ഗോള്‍ഡന്റെ ഗോളിയും പ്രതിരോധവും ഉറച്ചുനിന്നു. ഇടയ്ക്ക് ത്രെഡ്‌സ് ചില പ്രത്യാക്രമണങ്ങള്‍ നടത്തി. മികച്ച രണ്ടു നീക്കങ്ങള്‍ നിര്‍ഭാഗ്യം കൊണ്ടുപോയി. മറുഭാഗത്ത് സാറ്റിന്റെ തകര്‍പ്പന്‍ ഷോട്ടുകള്‍ മനോബിനും തടഞ്ഞിട്ടു. സ്‌കോര്‍ ഉയര്‍ത്താന്‍ ത്രെഡ്‌സും, മത്സരം അധിക നേരത്തേക്ക് നീട്ടാന്‍ സാറ്റും അവസാന മിനിറ്റുകളിലും ശ്രമം നടത്തിയെങ്കിലും അവസാന ചിരി ത്രെഡ്‌സിന്റേതായി.

ഫുള്‍ചാര്‍ജുമായി കെ എസ് ഇ ബി

കഴിഞ്ഞ സീസണില്‍ ഗോകുലം കേരളയോട് തോറ്റ് റണ്ണറപ്പായ കെഎസ്ഇബി, തുടര്‍ച്ചയായ രണ്ടാം ഫൈനലിനാണ് യോഗ്യത നേടിയത്.
കോഴിക്കോട് ഇഎംഎസ് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിയില്‍ എം വിഘ്നേഷും (15) നിജോ ഗില്‍ബര്‍ട്ടും (79) കെഎസ്ഇബിയുടെ ഗോളുകള്‍ നേടി. മുപ്പതാം മിനിറ്റിലെ പി.അജീഷിന്റെ സെല്‍ഫ് ഗോളില്‍ ബാസ്‌കോ ആശ്വാസം കണ്ടു. ഇത് തുടര്‍ച്ചയായ രണ്ടാംതവണയാണ് കെഎസ്ഇബിയും ബാസ്‌കോയും സെമിയില്‍ ഏറ്റുമുട്ടിയത്. കഴിഞ്ഞവട്ടം ഷൂട്ടൗട്ടിലായിരുന്നു കെഎസ്ഇബിയുടെ ജയം.

ലീഗില്‍ തോല്‍വിയറിയാതെ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് ബാസ്‌കോ എത്തിയത്. കെഎസ്ഇബിയാകട്ടെ ഗ്രൂപ്പ് ബി റണ്ണേഴ്സപ്പുമായി. ബാസ്‌കോയുടെ മുന്നേറ്റങ്ങളോയൊണ് മത്സരം തുടങ്ങിയത്. ഇടതുമൂലയില്‍ പി.എന്‍ നൗഫലിനെ കേന്ദ്രീകരിച്ചായിരുന്നു ബാസ്‌കോയുടെ ആക്രമണങ്ങള്‍. കാമറൂണ്‍ മുന്നേറ്റക്കാരന്‍ എസോംബെ അബിയാവുവും കൂട്ടിനുണ്ടായി. 15ാം മിനിറ്റില്‍ ഗളിഗതിക്ക് എതിരെയാണ് കെഎസ്ഇബിയുടെ ഗോള്‍ പിറന്നത്. മിന്നല്‍ പ്രത്യാക്രമണം ബാസ്‌കോ പ്രതിരോധത്തെ തളര്‍ത്തി. മൈതാനമധ്യത്തുനിന്ന് ബാസ്‌കോ ക്യാപ്റ്റന്‍ ടി.സി ഫഹദില്‍നിന്നും പന്ത് കെഎസ്ഇബി താരം ജിനേഷ് ഡൊമിനിക് റാഞ്ചി. പന്ത് വിഘ്നേഷിലേക്ക്. മധ്യനിരക്കാരന്‍ കുതിച്ചു. മൂന്ന് ബാസ്‌കോ പ്രതിരോധക്കാരെ വെട്ടിച്ചുള്ള വലംകാലടി വലകയറി.

30ാം മിനിറ്റില്‍ ബാസ്‌കോയുടെ മറുപടിയെത്തി. കെഎസ്ഇബി ഗോള്‍കീപ്പര്‍ എസ്.ഹജ്മലിന്റെ പിഴവ് ഗോളില്‍ കലാശിച്ചു. പി.നാസര്‍ തൊടുത്ത കോര്‍ണര്‍ തട്ടിയകറ്റാന്‍ ഹജ്മല്‍ ശ്രമിച്ചു.എന്നാല്‍ പന്ത് പോസ്റ്റിനുള്ളില്‍ തന്നെയായിരുന്നു. അജീഷ് രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. അജീഷിന്റെ തലയില്‍ തട്ടിയാണ് പന്ത് വീണത്. രണ്ടാംപകുതിയില്‍ ഒപ്പത്തിനൊപ്പമായിരുന്നു. പ്രതിരോധം കനപ്പിച്ച് ഇരുടീമുകളും അണിനിരന്നതോടെ കളി തുടര്‍ന്നു. നിശ്ചിതസമയത്തിലേക്ക് അടുക്കവേ കെഎസ്ഇബിയും ബാസ്‌കോയും ശൈലിമാറ്റി. മുന്നിലെത്താന്‍ സര്‍വതും മറന്ന് ആക്രമിച്ചുകളിച്ചു. 79ാം മിനിറ്റില്‍ കെഎസ്ഇബി വിജയഗോള്‍ കുറിച്ചു. ബാസ്‌കോ ബോക്സില്‍ അവര്‍ നടത്തിയ നീക്കത്തിനിടെ ജിപ്സണ്‍ ജസ്റ്റസിന്റെ കൈയ്യില്‍ പന്തുതട്ടി. ഹാന്‍ഡ്ബോളിന് പെനല്‍റ്റി അനുവദിക്കാന്‍ റഫറിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല. കിക്കെടുത്തത നിജോ ഗില്‍ബര്‍ട്ടിന് തെറ്റിയില്ല. 2017ലെ ചാമ്പ്യന്‍മാരായ കെഎസ്ഇബി ഫൈനലിലേക്ക് മാര്‍ച്ച് ചെയ്തു.

ബാസ്കോയും സാറ്റും വീണു!! കെ എസ് ഇ ബിയും ഗോൾഡൻ ത്രഡ്സും കേരള പ്രീമിയർ ലീഗ് ഫൈനലിൽ

കേരള പ്രീമിയർ ലീഗിന്റെ ഫൈനലിൽ കെ എസ് ഇ ബിയും ഗോൾഡൻ ത്രഡ്സും ഏറ്റുമുട്ടും. ഇന്ന് നടന്ന സെമി ഫൈനലിൽ ബാസ്കോ ഒതുക്കുങ്ങലിനെ പരാജയപ്പെടുത്തി കൊണ്ട് കെ എസ് ഇബിയും സാറ്റ് തിരൂരിനെ തോൽപ്പിച്ച് കൊണ്ട് ഗോൾഡൻ ത്രഡ്സും ഫൈനലിലേക്ക് മുന്നേറി.

ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ക്വ് എസ് ഇ ബി ബാസ്കോയെ തോൽപ്പിച്ചത്. കഴിഞ്ഞ സീസൺ സെമി ഫൈനലിലും കെ എസ് ഇ ബി ആയിരുന്നു ബാസ്കോയെ തോൽപ്പിച്ചത്‌. 15ആം മിനുട്ടിൽ വിഗ്നേഷിന്റെ ഒരു ഗംഭീര സ്ട്രൈക്കാണ് കെ എസ് ഇ ബിക്ക് ലീഡ് നൽകിയത്. ഇതിന് മറുപടി നൽകാൻ ശ്രമിച്ച ബാസ്കോയ്ക്ക് 30ആം മിനുട്ടിൽ ഒരു സെൽഫ് ഗോളിലൂടെ സമനില കിട്ടി. കെ എസ് ഇ ബിയുടെ ഗോൾ കീപ്പറും ഡിഫൻസും വരുത്തിയ പിഴവാണ് അവിടെ ഗോളായി മാറിയത്.

രണ്ടാം പകുതിയിൽ 78ആം മിനുട്ടിൽ ഒരു പെനാൾട്ടി കെ എസ് ഇ ബിക്ക് രക്ഷയായി. ഹാൻഡ് ബോളിന് കിട്ടിയ പെനാൾട്ടി നിജോ ഗിൽബേർട്ട് ലക്ഷ്യത്തിൽ എത്തിച്ച് കൊണ്ട് കെ എസ് ബിയുടെ ലീഡും വിജയവും ഉറപ്പിച്ചു.

എറണാകുളം മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം സെമിയിൽ ഗോൾഡൻ ത്രഡ്സ് എക ഗോളിനാണ് സാറ്റ് തിരൂരിനെ തോൽപ്പിച്ചത്. 19ആം മിനുട്ടിൽ ഒരു ബൈസൈക്കിൽ കിക്കിലൂടെ ആയിരുന്നു ഗോൾഡൻ ത്രഡ്സിന്റെ വിജയ ഗോൾ വന്നത്. പെനാൾട്ടി ബോക്സിൽ ഇസഹാകിന്റെ മാന്ത്രിക ചുവടുകൾക്ക് ശേഷം പന്ത് ഒരു ആക്രൊബാറ്റിക്ക് എഫേർടിലൂടെ ക്വറ്റാര സി ലക്ഷ്യത്തിൽ എത്തിക്കുക ആയിരുന്നു. ഈ ഗോളിന് സാറ്റ് തിരൂരിന് മറുപടി ഉണ്ടായില്ല. സാറ്റ് ഒരിക്കൽ കൂടെ സെമി ഫൈനലിൽ നിരാശയേറ്റി വാങ്ങി മടങ്ങുന്നതാണ് കെ പി എല്ലിൽ കാണാൻ ആയത്.

ഇനി ഞായറാഴ്ച കോഴിക്കോട് വെച്ച് ഫൈനലിൽ കെ എസ് ഇ ബിയും ഗോൾഡൻ ത്രഡ്സും കിരീടത്തിനായി പോരാടും.

രാംകോ കേരള പ്രീമിയർ ലീഗ്: സെമിഫൈനല്‍ പോരാട്ടം നാളെ

ബാസ്‌കോ കെഎസ്ഇബിക്കെതിരെ

ഗോൾഡൻ ത്രെഡ്‌സ് സാറ്റ് തിരൂരിനെ നേരിടും

കൊച്ചി: രാംകോ കേരള പ്രീമീയര്‍ ലീഗിന്റെ ഒമ്പതാം പതിപ്പ് സെമിഫൈനല്‍ മത്സരങ്ങള്‍ നാളെ (വെള്ളിയാഴ്ച) നടക്കും. കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യസെമിയില്‍ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ബാസ്‌കോ ഒതുക്കുങ്ങല്‍, ഗ്രൂപ്പ് ബി റണ്ണേഴ്‌സ്അപ്പായ കെഎസ്ഇബിയെ നേരിടും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ബി ഗ്രൂപ്പ് ജേതാക്കളായ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി, എ ഗ്രൂപ്പ് രണ്ടാം സ്ഥാനക്കാരായ സാറ്റ് തിരൂരിനെ നേരിടും. ഇരുമത്സരങ്ങളും വൈകിട്ട് 3.30ന് തുടങ്ങും. സ്‌പോര്‍ട്‌സ് കാസ്റ്റ് ഇന്ത്യ യൂട്യൂബ് ചാനലില്‍ തത്സമയം സംപ്രക്ഷണം ചെയ്യും. ഏപ്രില്‍ 10ന് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് ഫൈനല്‍.

ബാസ്‌കോയുടെയും കെഎസ്ഇബിയുടെയും തുടര്‍ച്ചയായ രണ്ടാം സെമിഫൈനലാണിത്. സാറ്റ് തിരൂര്‍ ഇത് മൂന്നാം തവണയാണ് അവസാന നാലിലെത്തുന്നത്. 2020ലാണ് അവസാനം സെമികളിച്ചത്. 2014ന് ശേഷം ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി കെപിഎല്‍ സെമിഫൈനലില്‍ യോഗ്യത നേടുന്നത് ഇതാദ്യമാണ്. നാലു ടീമുകളില്‍ കെഎസ്ഇബി മാത്രമാണ് നേരത്തെ കെപിഎല്‍ കിരീടം (2017) ചൂടിയത്. നിലവിലെ റണ്ണേഴ്‌സ് അപ്പ് കൂടിയാണ് അവര്‍. ചാമ്പ്യന്‍മാരായ ഗോകുലം കേരള എഫ്‌സിക്ക് ഇത്തവണ സെമിയിലെത്താനായില്ല.

ലീഗിലെ 10 മത്സരങ്ങളില്‍ ഏഴും ജയിച്ച ബാസ്‌കോ ഇതുവരെ സീസണില്‍ തോല്‍വി അറിഞ്ഞിട്ടില്ല. മൂന്ന് കളികള്‍ സമനിലയിലായി. 24 പോയിന്റുമായാണ് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായത്. സാറ്റ് തിരൂരും 7 മത്സരങ്ങള്‍ ജയിച്ചു. ഒരെണ്ണം സമനിലയില്‍ കലാശിച്ചപ്പോള്‍ രണ്ടെണ്ണം തോറ്റു. 23 പോയിന്റാണ് ലീഗ് ഘട്ടത്തില്‍ നേടിയത്. ലീഗ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ജയം നേടിയ ടീം ബി ഗ്രൂപ്പ് ചാമ്പ്യന്‍മാരായ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സിയാണ്. എട്ടിലും ജയിച്ചു, രണ്ടെണ്ണത്തില്‍ തോല്‍വി, 24 പോയിന്റ്. ഏഴ് മത്സരങ്ങള്‍ ജയിച്ച കെഎസ്ഇബി 2 സമനിലയും ഒരു തോല്‍വിയും അറിഞ്ഞു. 23 പോയിന്റോടെ ബി ഗ്രൂപ്പില്‍ രണ്ടാമതായി.

ഗ്രൂപ്പ് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ചതും, വഴങ്ങിയതും കെഎസ്ഇബിയാണ്. 29 ഗോളുകള്‍ എതിര്‍വലയിലാക്കി, 11 എണ്ണം തിരികെ വാങ്ങി. ഗോള്‍ഡന്‍ ത്രെഡ്‌സും 11 ഗോള്‍ വഴങ്ങി. 21 ഗോളുകള്‍ എതിര്‍വലയില്‍ നിക്ഷേപിച്ചു, നാലുഗോളുകള്‍ മാത്രം വഴങ്ങിയ ബാസ്‌കോയും സാറ്റുമാണ് ഈ കണക്കില്‍ മുന്നില്‍. ബാസ്‌കോ 24ഉം, സാറ്റ് 22ഉം ഗോളുകള്‍ സ്വന്തമാക്കി.

കേരള പ്രീമിയർ ലീഗ്; വയനാട് യുണൈറ്റഡിന്റെ സീസണ് വിജയത്തോടെ അവസാനം, ഐഫ റിലഗേറ്റ് ആയി

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന ഗ്രൂപ്പ് എ പോരാട്ടത്തിൽ വയനാട് യുണൈറ്റഡിന് വിജയം. വയനാടിന്റെ സീസണിലെ അവസാന മത്സരമായിരുന്നു ഇത്. ഇന്ന് ഐഫയെ നേരിട്ട വയനാട് യുണൈറ്റഡ് ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് വിജയിച്ചത്. 6ആം മിനുട്ടിൽ റിജോൺ ജീസ് ആണ് വയനാടിന് ലീഡ് നൽകിയത്. ഈ ഗോളിന് 49ആം മിനുട്ടിൽ മുഹമ്മദ് നബീലിലൂടെ ഐഫ തിരിച്ചടിച്ചു.

പിന്നീട് 63ആം മിനുട്ടിലും 67ആം മിനുട്ടിലും വലകുലുക്കി കൊണ്ട് അബ്ദുൽ അസീസ് വയനാട് യുണൈറ്റഡിന്റെ വിജയം ഉറപ്പിച്ചു. ലീഗിലെ വയനാട് യുണൈറ്റഡിന്റെ മൂന്നാം വിജയം ആണിത്. 13 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് വയനാട് ഉള്ളത്. ഈ പരാജയത്തോടെ ഐഫ റിലഗേഷൻ ഉറപ്പിച്ചു‌. 10 മത്സരങ്ങളിൽ നിന്ന് 4 പോയിന്റുമായി അവസാന സ്ഥാനത്താണ് ഐഫ.

രാംകോ കേരള പ്രീമിയർ ലീഗ്: എം.എ അക്കാദമിക്ക് ആശ്വാസജയം

അവസാന മത്സരത്തില്‍ ലിഫയെ 4-1ന് തോല്‍പ്പിച്ചു

കൊച്ചി: രാംകോ കേരള പ്രീമിയര്‍ ലീഗില്‍ അവസാന സ്ഥാനക്കാരില്‍ നിന്ന് ഒരുപടി കൂടി കയറി ഫിനിഷ് ചെയ്ത് എം.എ ഫുട്‌ബോള്‍ അക്കാദമി. വ്യാഴാഴ്ച പനമ്പിള്ളിനഗര്‍ ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ലിഫയെ 4-1ന് തോല്‍പ്പിച്ചാണ് ടീം അവസാന സ്ഥാനക്കാരെന്ന നാണക്കേട് ഒഴിവാക്കിയത്. ലീഗിലെ രണ്ടാം ജയത്തോടെ ഇതുവരെ 11 സ്ഥാനത്തായിരുന്ന എംഎ അക്കാദമി 7 പോയിന്റുമായി പത്താമതായി ഫിനിഷ് ചെയ്തു. പത്തില്‍ ഒരു മത്സരം മാത്രം ജയിക്കാനായ ലിഫ നാലു പോയിന്റുമായി 11ാം സ്ഥാനത്തേക്ക് വീണു. ഗ്രൂപ്പില്‍ നിന്ന് എംഎയും, കേരള ബ്ലാസ്റ്റേഴ്‌സും നേരത്തെ തരംതാഴ്ത്തപ്പെട്ടിരുന്നു. കോര്‍പറേറ്റ് എന്‍ട്രി ആയതിനാല്‍ ലിഫയ്ക്ക് രണ്ടു വര്‍ഷത്തേക്ക് തരംതാഴ്ത്തല്‍ നടപടി നേരിടേണ്ടിവരില്ല.

അവസാന മത്സരത്തിന്റെ 26ാം മിനിറ്റില്‍ തന്നെ നവീന്‍ രഘുവിലൂടെ എം.എ ലീഡെടുത്തു. എന്നാല്‍ നാലു മിനിറ്റിനകം ബെബിറ്റോയിലൂടെ ലിഫ തിരിച്ചടിച്ചു. തുല്യരായി ഇരുടീമുകളും ആദ്യപകുതി പൂര്‍ത്തിയാക്കി. രണ്ടാം പകുതിയില്‍ എംഎയുടെ മുന്നേറ്റങ്ങളെ ചെറുക്കാന്‍ ലിഫയ്ക്കായില്ല. 66ാം മിനിറ്റില്‍ അസ്‌ലം അലിയിലൂടെ വീണ്ടും മുന്നിലെത്തിയ എം.എ അക്കാദമി, പകരക്കാരനായി എത്തിയ എം.എം വൈശാഖിന്റെ ഇരട്ടഗോളിലൂടെ (86, 90) സ്‌കോര്‍ പട്ടിക പൂര്‍ത്തിയാക്കി. ലിഫയുടെ മുന്നേറ്റങ്ങളെ സമര്‍ഥമായി തടഞ്ഞ പ്രതിരോധ താരം കെ.മുഹമ്മദ് ഫൈസലാണ് കളിയിലെ താരം.

ബാസ്കോ ഒതുക്കുങ്ങൽ ഗ്രൂപ്പ് ചാമ്പ്യന്മാർ, കേരള പ്രീമിയർ ലീഗ് സെമി ഫൈനൽ ലൈനപ്പ് ആയി

അപരാജിതരായി ബാസ്‌കോ എ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

അവസാന മത്സരത്തില്‍ സാറ്റ് തിരൂരിനും ജയം

തൃശൂര്‍: രാംകോ കേരള പ്രീമീയര്‍ ലീഗില്‍ ബാസ്‌കോ ഒതുക്കുങ്ങലിന്റെ അപരാജിതക്കുതിപ്പ് തുടരുന്നു. നേരത്തെ സെമിഫൈനല്‍ ഉറപ്പാക്കിയ ടീം ബുധനാഴ്ചയിലെ അവസാന മത്സരവും ജയിച്ച് എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായി. തൃശൂര്‍ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്‌സി കേരളയെ 3-0നാണ് ബാസ്‌കോ തകര്‍ത്തുവിട്ടത്. 10 മത്സരങ്ങളില്‍ 7 ജയം നേടിയ ടീം 24 പോയിന്റുകള്‍ സ്വന്തമാക്കി. ലീഗില്‍ ഒരു മത്സരം പോലും തോല്‍ക്കാതെയാണ് ബാസ്‌കോയുടെ നേട്ടം. എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ സാറ്റ് തിരൂരും, പറപ്പൂര്‍ എഫ്‌സിയെ തോല്‍പ്പിച്ച് (2-0) സെമിഫൈനല്‍ മുന്നൊരുക്കം ഗംഭീരമാക്കി. സാറ്റ്, പത്ത് മത്സരങ്ങളില്‍ 7 ജയവും 2 സമനിലയും ഉള്‍പ്പെടെ 23 പോയിന്റുമായി ഗ്രൂപ്പില്‍ രണ്ടാമന്‍മാരായി ഫിനിഷ് ചെയ്തു.

എ ഗ്രൂപ്പിലെ ആദ്യരണ്ടു സ്ഥാനങ്ങള്‍ നിര്‍ണയിക്കപ്പെട്ടതോടെ സെമിലൈനപ്പും വ്യക്തമായി. എപ്രില്‍ 8ന് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ആദ്യസെമിയില്‍ ബാസ്‌കോ ഒതുക്കുങ്ങല്‍, ഗ്രൂപ്പ് ബി റണ്ണേഴ്‌സ്അപ്പായ കെഎസ്ഇബിയെ നേരിടും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ബി ഗ്രൂപ്പ് ജേതാക്കളായ ഗോള്‍ഡന്‍ ത്രെഡ്‌സ് എഫ്‌സി, സാറ്റ് തിരൂരിനെ നേരിടും. ഇരു മത്സരങ്ങളുടെയും കിക്കോഫ് വൈകിട്ട് 4ന്. ഏപ്രില്‍ 10ന് കോഴിക്കോട് കോര്‍പറേഷന്‍ സ്‌റ്റേഡിയത്തിലാണ് കലാശക്കളി. ഗോകുലം കേരള എഫ്‌സിയാണ് നിലവിലെ രാകോം കെപിഎല്‍ ചാമ്പ്യന്‍മാര്‍.

ബുധനാഴ്ച തൃശൂരില്‍ നടന്ന ആദ്യ മത്സരത്തില്‍ സാറ്റിനായി അര്‍ഷാദ് പി (45), മുഹമ്മദ് തബ്‌സീര്‍ (48) എന്നിവര്‍ ഗോള്‍ നേടി. അര്‍ഷാദ് കളിയിലെ താരമായി. രണ്ടാം മത്സരത്തിന്റെ ആദ്യപകുതിയില്‍ തന്നെ വിദേശതാരം ലിയാന്റി മറാബെ ഹാട്രിക് നേടി ബാസ്‌കോയുടെ വിജയമുറപ്പിച്ചു. പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യഗോള്‍.

കെപിഎലില്‍ വ്യാഴാഴ്ച ബി ഗ്രൂപ്പിലെ അവസാന മത്സരം നടക്കും. വൈകിട്ട് നാലിന് അവസാന സ്ഥാനക്കാരായ ലിഫയും എംഎ അക്കാദമിയും തമ്മിലാണ് മത്സരം. തൃശൂരിലെ എ ഗ്രൂപ്പ് മത്സരത്തില്‍ വൈകിട്ട് ഏഴിന് വയനാട് യുണൈറ്റഡ് എഫ്‌സി, ഐഫയെ നേരിടും.

കേരള പ്രീമിയർ ലീഗ്; സാറ്റ് തിരൂർ വിജയം, ഒന്നാമതാകാൻ ബാസ്കോയുടെ ഫലം അറിയണം

കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന അവസാന ലീഗ് മത്സരത്തിൽ സാറ്റ് തിരൂരിന് വിജയം. തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പറപ്പൂർ എഫ് സിയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സാറ്റ് തിരൂർ തോൽപ്പിച്ചത്. ആദ്യ പകുതിയുടെ അവസാനം അർഷാദ് പി ആണ് സാറ്റ് തിരൂരിനായി ലീഡ് നേടിയത്‌. രണ്ടാം പകുതിയുടെ തുടക്കത്തിലെ മൊഹമ്മദ് തബ്സീറിന്റെ ഗോൾ സാറ്റിന്റെ ലീഡ് ഇരട്ടിയാക്കി.

അർഷാദ് ആണ് മാൻ ഓഫ് ദി മാച്ച് ആയത്. 10 മത്സരങ്ങളിൽ 23 പോയിന്റുമായി സാറ്റ് തിരൂർ ഇപ്പോൾ ഗ്രൂപ്പിൽ ഒന്നാമത് നിൽക്കുകയാണ്. 21 പോയിന്റുള്ള ബാസ്കോ ഒതുക്കുങ്ങലിന്റെ എഫ് സി കേരളയുമായുള്ള മത്സരഫലം അനുസരിച്ചാകും സാറ്റിന്റെ ഒന്നാം സ്ഥാനം ഉറപ്പാവുക. സാറ്റും ബാസ്കോയും നേരത്തെ തന്നെ കെ പി എൽ സെമി ഫൈനൽ ഉറപ്പിച്ചിരുന്നു.

കേരള പ്രീമിയർ ലീഗ്, ട്രാവങ്കൂർ റോയൽസ് വിജയവുമായി സീസൺ അവസാനിപ്പിച്ചു

കേരള പ്രീമിയർ ലീഗിൽ ഗ്രൂപ്പ് ബിയിൽ ഒരു വിജയവുമായി ട്രാവങ്കൂർ റോയൽസ് സീസൺ അവസാനിപ്പിച്ചു. ഇന്ന് ലിഫയെ നേരിട്ട ട്രാവങ്കൂർ റോയൽസ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് വിജയിച്ചത്. ലിജോ ഇന്ന് ട്രാവങ്കൂറിനായി ഇരട്ട ഗോളുകൾ നേടി. 41, 44 മിനുട്ടുകളിൽ ആയിരുന്നു ലിജോ ഗോളുകൾ നേടിയത്. 85ആം മിനുട്ടിൽ മാർട്ടിൻ വർഗീസ് ലിഫയുടെ ആശ്വാസ ഗോൾ നേടി.

10 മത്സരങ്ങളിൽ നിന്ന് 13 പോയിന്റുമായി ആറാം സ്ഥാനത്താണ് ട്രാവങ്കൂർ സീസൺ അവസാനിപ്പിച്ചത്. ലിഫയ്ക്ക് നാലു പോയിന്റ് മാത്രമെ ഈ സീസണിൽ ഉള്ളൂ.

Exit mobile version