കേരള പ്രീമിയർ ലീഗിൽ ഗോകുലത്തിന് ജയം

കേരളം പ്രീമിയർ ലീഗിൽ ചാമ്പ്യന്മാർക്ക് വിജയ തുടക്കം. കഴിഞ്ഞ വർഷത്തെ ചാമ്പ്യന്മാരായ ഗോകുലം കേരള കോവളം എഫ്.സിയെയാണ് തോൽപ്പിച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു ഗോകുലത്തിന്റെ വിജയം. കേരളം പ്രീമിയർ ലീഗിൽ ഗോകുലത്തിന്റെ ആദ്യ മത്സരം കൂടിയായിരുന്നു ഇന്നത്തേത്.

ഗോകുലത്തിനു വേണ്ടി ഷിഹാദ് നെല്ലിപറമ്പൻ ആണ് ഗോൾ നേടിയത്. കോവളം എഫ്.സിയുടെ രണ്ടാമത്തെ തോൽവിയായിരുന്നു ഇത്.

ഗോൾഡൻ ത്രഡ്സിന് സെവനപ്പ് കൊടുത്ത് എഫ് സി കേരള

കേരള പ്രീമിയർ ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ എഫ് സി കേരളയ്ക്ക് വൻ വിജയം. ലീഗിലെ എഫ് സി കേരളയുടെ ആദ്യ മത്സരമായിരുന്നു ഇത്. ഗോൾഡൻ ത്രഡ്സിന്റെ ഹോമിൽ നടന്ന മത്സരത്തിൽ ഏഴു ഗോളുകളാണ് എഫ് സി കേരള അടിച്ചത്. ഒന്നിനെതിരെ ഏഴു ഗോളുകളുടെ വിജയവും. രണ്ടാം പകുതിയിൽ അടിച്ച അഞ്ചു ഗോളുകളാണ് എഫ് സി കേരളയുടെ ജയം ഇത്ര വലുതാക്കിയത്.

എഫ് സി കേരളയ്ക്കായി ഉസ്മാനും എകോമോബോംഗും ഇരട്ട ഗോളുകൾ നേടി. ജിസ്, നിഖിൽ എന്നിവരാണ് മറ്റു സ്കോറേഴ്സ്. ഒരു ഗോൾ സെൽഫ് ഗോളും ആയിരുന്നു. കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ പ്രതീക്ഷയ്ക്ക് ഒത്ത് ഉയരാതിരുന്ന എഫ് സി കേരള ഇത്തവണ അങ്ങനെ ആയിരിക്കില്ല എന്ന സൂചനയാണ് ഇന്നത്തെ പ്രകടനത്തിലൂടെ തന്നത്. കഴിഞ്ഞ മത്സരത്തിൽ കോവളം എഫ് സിയെ തോൽപ്പിച്ച ടീമായിരുന്നു ഗോൾഡൻ ത്രഡ്സ്.

കേരള പ്രീമിയർ ലീഗ്, തിരൂരിൽ എസ് ബി ഐക്ക് സമനില

ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടം സമനിലയിൽ. തിരൂരിൽ നടന്ന മത്സരത്തിൽ സാറ്റ് തിരൂരും എസ് ബി ഐയും ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. ഇഞ്ച്വറി ടൈമിലെ ഗോളാണ് സാറ്റ് തിരൂരിനെ പരാജയത്തിൽ നിന്ന് രക്ഷിച്ചത്. തുടക്കത്തിൽ 33ആം മിനുട്ടിൽ നിഷാമിലൂടെ സാറ്റ് തിരൂർ മുന്നിൽ എത്തി. എന്നാൽ ശക്തമായി തിരിച്ചടിച്ച എസ് ബി മാർട്ടിന്റെയും ഉസ്മാന്റെ ഗോളിലൂടെ 2-1ന് മുന്നിൽ എത്തി.

കളിയുടെ 91ആം മിനുട്ടിൽ റാഷിദ് ആൺ സാറ്റിനായി സമനില ഗോൾ കണ്ടെത്തിയത്. കഴിഞ്ഞ മത്സരത്തിലും എസ് ബി ഐ സമനില വഴങ്ങിയിരുന്നു. ലീഗിൽ ആദ്യ മത്സരത്തിൽ എസ് ബി ഐ സാറ്റ് തിരൂരിനോട് പരാജയപ്പെടുകയും ചെയ്തിരുന്നു. സാറ്റിന് ഇപ്പോൾ നാലു പോയന്റാണ് ഉള്ളത്.

എഫ് സി കൊച്ചിയോടുള്ള കടം വീട്ടി കേരള ബ്ലാസ്റ്റേഴ്സ്, അഫ്ദാലിന് ഇരട്ട ഗോൾ

കേരള പ്രീമിയർ ലീഗിൽ എഫ് സി കൊച്ചിയോടുണ്ടായിരുന്ന കണക്ക് കേരള ബ്ലാസ്റ്റേഴ്സ് വീട്ടി‌. ഇന്ന് കേരള പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ എഫ് സി കൊച്ചിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തി. ലീഗിലെ ആദ്യ മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സിനെ എഫ് സി കൊച്ചി തോൽപ്പിച്ചിരുന്നു‌.

അഫ്ദാൽ ആണ് ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ രക്ഷകനായത്. കളിയുടെ 20ആം മിനുട്ടിലും 94ആം മിനുട്ടിലും അഫ്ദാൽ ഇന്ന് ഗോൾ കണ്ടെത്തി. മുൻ ഇന്ത്യൻ അണ്ടർ 17 താരം ഹൃഷി ദത്താണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടിയത്. മഷൂദ് എഫ് സി കൊച്ചിയുടെ ആശ്വാസ ഗോൾ നേടി. മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് താരം ജിതിൻ എം എസിന് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സ് ക്യാമ്പിന് നിരാശ നൽകും.

കേരള പ്രീമിയർ ലീഗ്, സമനിലയിൽ എഫ് സി കൊച്ചിയും എസ് ബി ഐയും

ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടം സമനിലയിൽ. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ എസ് ബി ഐയും എഫ് സി കൊച്ചിയും ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. രണ്ട് തവണ പിറകിൽ പോയ ശേഷമാണ് എസ് ബി ഐ സമനില പിടിച്ചത്. തുടക്കത്തിൽ 21ആം മിനുട്ടിൽ മശൂദിലൂടെ എഫ് സി കൊച്ചി മുന്നിൽ എത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് പ്രസൂൺ നേടിയ ഗോൾ എസ് ബി ഐയെ ഒപ്പം എത്തിച്ചു.

കളിയുടെ 61ആം മിനുട്ടിൽ അജിത് വീണ്ടും എഫ് സി കൊച്ചിക്ക് ലീഡ് നേടിക്കൊടുത്തു എങ്കിലും ഇത്തവണയും ലീഡ് നീണ്ടു നിന്നില്ല. നാലു മിനുട്ടുകൾക്കകം ജോൺസണിലൂടെ എസ് ബി ഐ സമനില കണ്ടെത്തി. ഇന്ന് നേടിയ സമനിലയാണ് എസ് ബി ഐയുടെ ലീഗിലെ ആദ്യ പോയന്റ്. കഴിഞ്ഞ മത്സരത്തിൽ എസ് ബി ഐ സാറ്റ് തിരൂരിനോട് പരാജയപ്പെട്ടിരുന്നു. എഫ് സി കൊച്ചിക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയന്റാണ് ഉള്ളത്.

കേരള പ്രീമിയർ ലീഗ്, ഗോൾഡൻ ത്രഡ്സിന് ആദ്യ ജയം

കേരള ഫുട്ബോളിൽ കുറേ കാലമായി ഇല്ലാതിരുന്ന ഗോൾഡൻ ത്രഡ്സ് അവരുടെ തിരിച്ചുവരവ് ജയത്തോടെ ആഘോഷിച്ചു. ഇന്ന് ഗ്രൂപ്പ് ബിയിൽ നടന്ന പോരാട്ടത്തിൽ കോവളം എഫ് സിയെ ആണ് ഗോൾഡൻ ത്രഡ്സ് പരാജയപ്പെടുത്തിയത്. ഇന്ന് തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഗോൾഡൻ ത്രഡ്സിന്റെ വിജയം. കളിയുടെ 73ആം മിനുട്ടിൽ അരുൺ കെ ജെ ആണ് ഗോൾഡൻ ത്രഡ്സിന്റെ വിജയ ഗോൾ നേടിയത്.

ആതിഥേയരായ കോവളം എഫ് സിക്ക് ഇത് കേരള പ്രീമിയർ ലീഗ് ചരിത്രത്തിലെ ആദ്യ മത്സരമായിരുന്നു. ഇനി 31ആം തീയതി ഗോകുലം കേരള എഫ് സിക്ക് എതിരെയാണ് കോവളത്തിന്റെ മത്സരം. ഗോൾഡൻ ത്രഡ്സിന് ഡിസംബർ 28ന് എഫ് സി കേരളയുമായാണ് അടുത്ത മത്സരം.

കേരള പ്രീമിയർ ലീഗിൽ ഇന്ന് രണ്ട് മത്സരങ്ങൾ

ഇന്ന് കേരള പ്രീമിയർ ലീഗിൽ രണ്ട് മത്സരങ്ങൾ നടക്കും. ഗ്രൂപ്പ് എയിൽ നടക്കുന്ന മത്സരത്തിൽ എസ് ബി ഐയും എഫ് സി കൊച്ചിയും തമ്മിൽ ഏറ്റുമുട്ടും. എസ് ബി ഐയുടെ ഹോമായ തിരുവനന്തപുരത്ത് വെച്ചാണ് മത്സരം നടക്കുക. കളിച്ച ഏക മത്സരത്തിൽ സാറ്റ് തിരൂരിനോട് എസ് ബി ഐ പരാജയപ്പെട്ടിരുന്നു. മറുവശത്ത് ഉള്ള എഫ് സി കൊച്ചി മികച്ച ഫോമലാണ്. ആദ്യ മത്സരത്തിൽ എഫ് സി കൊച്ചി കേരള ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ ആറു ഗോളുകൾക്ക് തോൽപ്പിച്ചിരുന്നു.

ഇന്ന് നടക്കുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ കോവളം എഫ് സി ഗോൾഡൻ ത്രഡ്സിനെ നേരിടും. ഇരു ടീമുകളുടെയും ലീഗിലെ ആദ്യ മത്സരമാണിത്. കോവളത്തിന്റെ ഹോം ഗ്രൗണ്ടിലാണ് മത്സരം നടക്കുക. രണ്ട് മത്സരങ്ങളും മൈ കൂജോ വഴെ തത്സമയ കാണാവുന്നതാണ്. വൈകിട്ട് 3.30നാണ് രണ്ട് മത്സരങ്ങളും ആരംഭിക്കുക.

കേരള പ്രീമിയർ ലീഗ്, സാറ്റ് തിരൂർ എസ് ബി ഐയെ തോൽപ്പിച്ചു

കേരള പ്രീമിയർ ലീഗിൽ ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടത്തിൽ സാറ്റ് തിരൂരിന് വിജയം. ഇന്ന് നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു സാറ്റ് തിരൂരിന്റെ വിജയം. ആദ്യ പകുതിയിൽ തന്നെയാണ് കളിയിലെ മൂന്നു ഗോളുകളും പിറന്നത്. സലായും നിഷാമും ആൺ സാറ്റ് തിരൂരിനായു ഗോളുകൾ നേടിയത്. എസ് ബി ഐക്കായി സീസൺ ആണ് ഗോൾ നേടിയത്.

കഴിഞ്ഞ സീസണിൽ സെമു ഫൈനലിൽ എത്തിയ ടീമാണ് സാറ്റ് തിരൂർ. ഡിസംബർ 22നാണ് ഇനി കേരള പ്രീമിയർ ലീഗിൽ മത്സരം. ഗ്രൂപ്പ് എയിൽ എഫ് സി കൊച്ചിയും എസ് ബി ഐയും, ഗ്രൂപ്പ് ബിയിൽ കോവളം എഫ് സിയും ഗോൾഡൻ ത്രഡ്സും അന്ന് ഏറ്റുമുട്ടും.

കേരള ബ്ലാസ്റ്റേഴ്സിന്റെ വല നിറച്ച് എഫ് സി കൊച്ചി, കേരള പ്രീമിയർ ലീഗിന് ആവേശ തുടക്കം

കേരള പ്രീമിയർ ലീഗിന്റെ പുതിയ സീസണ് ഗംഭീര തുടക്കം. ലീഗിലെ അരങ്ങേറ്റക്കാരായ എഫ് സി കൊച്ചിയുടെ ഗംഭീര പ്രകടനം കണ്ട മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമിന്റെ വല നിറഞ്ഞു. ഇന്ന് കൊച്ചി മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ ആറു ഗോളുകളുടെ വിജയമാണ് എഫ് സി കൊച്ചി സ്വന്തമാക്കിയത്.

ആദ്യ പകുതിയിൽ തന്നെ എഫ് സി കൊച്ചി എതിരില്ലാത്ത നാലു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. ജിതിൻ എം എസ്, അഫ്ദാൽ തുടങ്ങി പ്രമുഖ യുവ ടാലന്റുകൾ ഒക്കെ അണിനിരന്ന ബ്ലാസ്റ്റേഴ്സ് ആണ് ഈ പരാജയം നേരിട്ടത്. എഫ് സി കൊച്ചിക്കായി റൂണി ഇരട്ട ഗോളുകൾ നേടി. ആസ്റ്റിൽ, അജിത്, അസ്റ്റ്ലീ, ക്വറ്റര, ഡോൺ എന്നിവരാണ് എഫ് സി കൊച്ചിയുടെ മറ്റ് സ്കോറേഴ്സ്.

പ്രിതം കുമാറും, ലാൽതകിമയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോൾ സ്കോറേഴ്സ്.

കേരള പ്രീമിയർ ലീഗ് ഇന്ന് മുതൽ, കേരള ബ്ലാസ്റ്റേഴ്സും എഫ് സി കൊച്ചിയും ഇറങ്ങും

രാംകോ സ്പോൺസർ ചെയ്യുന്ന കേരള പ്രീമിയർ ലീഗ് 2018-19 സീസണ് ഇന്ന് തുടക്കമാകും. ഉദ്ഘാടന മത്സരത്തിൽ ആർ എഫ് സി കൊച്ചിയും കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമും ആയിരിക്കും ഏറ്റുമുട്ടുക. ആർ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും മത്സരം.

എഫ് സി കൊച്ചി ഇതാദ്യമായാണ് കേരള പ്രീമിയർ ലീഗിൽ പങ്കെടുക്കുന്നത്. വൈകിട്ട് 6.30ന് നടക്കുന്ന മത്സരം തത്സമയം ഓൺലൈൻ ആയി കാണാനും സൗകര്യം ഉണ്ടാകും. ഏഷ്യയിലെ ഏറ്റവും വലിയ ലൈവ് കായിക ലൈവ് സ്ട്രീം പ്ലാറ്റ്ഫോമായാ മൈകൂജോ ഡോട്ട്കോം ആണ് കളി തത്സമയം എത്തിക്കുക. മൈകൂജോ മൊബൈൽ ആപ്പ് വഴിയും അവരുടെ വെബ്സൈറ്റ് സന്ദർശിച്ചും മത്സരങ്ങൾ കാണാം.

കേരള പ്രീമിയർ ലീഗിൽ 11 ടീമുകളാണ് ഇത്തവണ പങ്കെടുക്കുന്നത്. രണ്ട് ഗ്രൂപ്പുകളിൽ ആയാണ് ടീമുകൾ പോരാടുക. ഹോം എവേ ഫോർമാറ്റിൽ ആകും മത്സരങ്ങൾ നടക്കുക. ഗ്രൂപ്പിൽ ആദ്യമെത്തുന്ന രണ്ട് ടീമുകൾ സെമിയിലേക്ക് കടക്കും. കഴിഞ്ഞ സീസണിൽ ഗോകുലം കേരള എഫ് സി ആയിരുന്നു കെ പി എൽ ചാമ്പ്യന്മാർ‌.

ഗ്രൂപ്പ് എ;

എഫ് സി കൊച്ചി, സാറ്റ് തിരൂർ, എസ് ബി ഐ, എഫ് സി തൃശ്ശൂർ, കേരള ബ്ലാസ്റ്റേഴ്സ്, ഇന്ത്യൻ നേവി

ഗ്രൂപ്പ് ബി;

ഗോകുലം കേരള എഫ് സി, കോവളം എഫ് സി, എഫ് സി കേരള, ക്വാർട്സ്, ഗോൾഡൻ ത്രഡ്സ്

കേരള പ്രീമിയർ ലീഗ് ഗ്രൂപ്പുകളും ഫിക്സ്ചറും ആയി, ഗോകുലവും കേരള ബ്ലാസ്റ്റേഴ്സും ഒപ്പമല്ല

കേരള പ്രീമിയർ ലീഗ് 2018-19 സീസണായുള്ള ഫിക്സ്ചറുകളും ഗ്രൂപ്പുകളും ആയി. ഡിസംബർ 16ന് ലീഗ് തുടങ്ങുന്ന കേരള പ്രീമിയർ ലീഗിൽ 11 ടീമുകളാണ് പങ്കെടുക്കുന്നത്. രണ്ട് ഗ്രൂപ്പുകളിൽ ആയാണ് ടീമുകൾ പോരാടുക. ഹോം എവേ ഫോർമാറ്റിൽ ആകും മത്സരങ്ങൾ നടക്കുക. ഗ്രൂപ്പിൽ ആദ്യനെത്തുന്ന രണ്ട് ടീമുകൾ സെമിയിലേക്ക് കടക്കും. കഴിഞ്ഞ സീസണിൽ ഗോകുലം കേരള എഫ് സി ആയിരുന്നു കെ പി എൽ ചാമ്പ്യന്മാർ‌

ഡിസംബർ 16ന് ഉദ്ഘാടന മത്സരത്തിൽ ആർ എഫ് സി കൊച്ചിയും കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമും ആയിരിക്കും ഏറ്റുമുട്ടുക. ആർ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും മത്സരം. വൈകിട്ട് 6.30ന് നടക്കുന്ന മത്സരം തത്സമയം ഓൺലൈൻ ആയി കാണാനും സൗകര്യം ഉണ്ടാകും.

കേരള ബ്ലാസ്റ്റേഴ്സും ഗോകുലം കേരള എഫ് സിയും വേറെ വേറെ ഗ്രൂപ്പുകളിൽ ആണ്.

ഗ്രൂപ്പ് എ;

എഫ് സി കൊച്ചി, സാറ്റ് തിരൂർ, എസ് ബി ഐ, എഫ് സി തൃശ്ശൂർ, കേരള ബ്ലാസ്റ്റേഴ്സ്, ഇന്ത്യൻ നേവി

ഗ്രൂപ്പ് ബി;

ഗോകുലം കേരള എഫ് സി, കോവളം എഫ് സി, എഫ് സി കേരള, ക്വാർട്സ്, ഗോൾഡൻ ത്രഡ്സ്

കേരള പ്രീമിയർ ലീഗ് വീണ്ടും നീട്ടി

കേരള പ്രീമിയർ ലീഗ് 2018-19 സീസൺ തുടക്കം വീണ്ടും നീളും. ഡിസംബർ ഒമ്പതിന് ആരംഭിക്കാൻ നേരത്തെ തീരുമാനിച്ച ടൂർണമെന്റ് ആണ് വീണ്ടും കെ എഫ് എ നീട്ടിയത്. നവംബർ ആദ്യം മുതൽ നിരന്തരം തീയതി മാറ്റികൊണ്ടേയിരിക്കുകയാണ്. ഇപ്പോൾ ഡിസംബർ 16ന് ലീഗ് തുടങ്ങാനാണ് തീരുമാനിച്ചിറ്റുള്ളത്. ആ തീരുമാനവും അന്തിമം അല്ല‌. ലീഗിൽ നിന്ന് പിന്മാറിയ ടീമുകൾക്ക് കുറച്ച് കൂടെ സമയം നൽകാനും ദക്ഷിണ മേഖല ഇന്റർ യൂണിവേഴ്സിറ്റി മത്സരങ്ങൾ നടക്കുന്നതിനാൽ താരങ്ങളിൽ പലരുടെയും അഭാവവും കണക്കിൽ എടുത്താണ് ഈ നീട്ടൽ‌

ഡിസംബർ 16ന് ഉദ്ഘാടന മത്സരത്തിൽ ആർ എഫ് സി കൊച്ചിയും കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സ് ടീമും തന്നെയാകും ഏറ്റുമുട്ടുക. ആർ എഫ് സി കൊച്ചിന്റെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ വെച്ചാകും മത്സരം. ഡിസംബർ 16ന് തന്നെ ലീഗ് തുടങ്ങും എന്ന് ഉറപ്പായാൽ ഉടൻ തന്നെ കെ എഫ് എ ഫിക്സ്ചറുകൾ പുറത്തുവിടും.

Exit mobile version