കേരള പ്രീമിയർ ലീഗ്, സമനിലയിൽ എഫ് സി കൊച്ചിയും എസ് ബി ഐയും

ഇന്ന് ഗ്രൂപ്പ് എയിൽ നടന്ന പോരാട്ടം സമനിലയിൽ. തിരുവനന്തപുരത്ത് നടന്ന മത്സരത്തിൽ എസ് ബി ഐയും എഫ് സി കൊച്ചിയും ഏറ്റുമുട്ടിയപ്പോൾ 2-2 എന്ന സ്കോറിലാണ് കളി അവസാനിച്ചത്. രണ്ട് തവണ പിറകിൽ പോയ ശേഷമാണ് എസ് ബി ഐ സമനില പിടിച്ചത്. തുടക്കത്തിൽ 21ആം മിനുട്ടിൽ മശൂദിലൂടെ എഫ് സി കൊച്ചി മുന്നിൽ എത്തി. എന്നാൽ ആദ്യ പകുതി അവസാനിക്കും മുമ്പ് പ്രസൂൺ നേടിയ ഗോൾ എസ് ബി ഐയെ ഒപ്പം എത്തിച്ചു.

കളിയുടെ 61ആം മിനുട്ടിൽ അജിത് വീണ്ടും എഫ് സി കൊച്ചിക്ക് ലീഡ് നേടിക്കൊടുത്തു എങ്കിലും ഇത്തവണയും ലീഡ് നീണ്ടു നിന്നില്ല. നാലു മിനുട്ടുകൾക്കകം ജോൺസണിലൂടെ എസ് ബി ഐ സമനില കണ്ടെത്തി. ഇന്ന് നേടിയ സമനിലയാണ് എസ് ബി ഐയുടെ ലീഗിലെ ആദ്യ പോയന്റ്. കഴിഞ്ഞ മത്സരത്തിൽ എസ് ബി ഐ സാറ്റ് തിരൂരിനോട് പരാജയപ്പെട്ടിരുന്നു. എഫ് സി കൊച്ചിക്ക് രണ്ട് മത്സരങ്ങളിൽ നിന്ന് നാലു പോയന്റാണ് ഉള്ളത്.

Exit mobile version