Picsart 23 04 29 22 13 12 867

ഡെവലപ്മെന്റ് ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിനെ എഫ് സി ഗോവ തോല്പ്പിച്ചു

ഡെവലപ്മെന്റ് ദേശീയ ഘട്ടത്തിലെ രണ്ടാം മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് എഫ് സി ഗോവയോട് പരാജയപ്പെട്ടു. എഫ് സി ഗോവ റിസേർവ്സ് കേരള ബ്ലാസ്റ്റേഴ്സ് റിസേർവ്സിനെ മറുപടിയില്ലാത്ത ഏക ഗോളിനാണ് തോൽപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം പകുതിയിൽ 49ആം മിനുട്ടിൽ ബ്രൈസൺ ആണ് കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് പന്തെത്തിച്ചത്.

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ ലിഫയെ 5-1ന് തോൽപ്പിച്ചിരുന്നു. ഇനി രണ്ട് മത്സരങ്ങൾ കൂടിയാണ് കേരള ബ്ലാസ്റ്റേഴ്സിന് ഗ്രൂപ്പിൽ ഉള്ളത്‌. മെയ് 5ന് നടക്കുന്ന അടുത്ത മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ശ്രീനിധി ഡെക്കാനെ നേരിടും.

Exit mobile version