Picsart 23 04 29 21 41 23 019

മൗറീസിയോ ഹാട്രിക്ക്, ഗോകുലത്തെ തോൽപ്പിച്ച് ഒഡീഷ എ എഫ് സി കപ്പിൽ

എ എഫ് സി കപ്പ് യോഗ്യതക്കായുള്ള പോരാട്ടത്തിൽ ഗോകുലം കേരളയെ തോൽപ്പിച്ച് ഒഡീഷ എഫ് സി ഏഷ്യൻ യോഗ്യത ഉറപ്പിച്ചു. ഇന്ന് കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു ഗോകുലം കേരളയുടെ വിജയം. ഹാട്രിക്ക് അടിച്ച് ഡീഗോ മൗറീസിയോ ആണ് ഹീറോ ആയത്‌. 18ആം മിനറ്റിലും 32ആം മിനുട്ടിൽ സ്കോർ ചെയ്ത് പെട്ടെന്ന് തന്നെ ഒഡീഷ ഇന്ന് 2 ഗോളുകൾക്ക് മുന്നിൽ എത്തി.

36ആം മിനുട്ടിൽ നൂർ നേടിയ ഗോൾ ഗോകുലം കേരളക്ക് പ്രതീക്ഷ നൽകി. എന്നാൽ രണ്ടാം പകുതിയിൽ 52ആം മിനുട്ടിൽ വീണ്ടും മൗറീസിയോ ഗോൾ നേടി ഹാട്രിക്ക് തികച്ചു‌‌. ഇതോടെ ഗോകുലം കേരളയുടെ പ്രതീക്ഷയും അവസാനിച്ചു.

Exit mobile version