ടിറ്റെ ബ്രസീൽ പരിശീലകനായി തുടർന്നാൽ 2022 ലോകകപ്പ് ഉയർത്താം എന്ന് കക്കാ

- Advertisement -

ബ്രസീലിയൻ ഫുട്ബോൾ ഇതിഹാസ താരം കക്കാ ബ്രസീലിന്റെ ഇപ്പോഴത്തെ പരിശീലകൻ ടിറ്റെയ്ക്ക് തന്റെ പിന്തുണ അറിയിച്ചു. ടിറ്റെ ഉണ്ടെങ്കിൽ ബ്രസീൽ 2022 ലോകകപ്പ് ഉയർത്തുമെന്നും കക്കാ പറഞ്ഞു. “റഷ്യൻ ലോകകപ്പിൽ കപ്പ് നേടിയില്ല എന്നത് സങ്കടം തന്നെ. ബ്രസീലിനെ സംബന്ധിച്ചടുത്തോളം ഫൈനലിൽ എത്താത്ത എല്ലാ ലോകകപ്പും പരാജയമാണ്. പക്ഷെ ഇത്തവണ കളിച്ച ബ്രസീലിൽ നിന്ന് ഒരുപാട് നല്ല കാര്യങ്ങൾ എടുക്കാനുണ്ട്” കക്കാ പറഞ്ഞു.

“ബെൽജിയത്തിനെതിരായ പരാജയം നിർഭാഗ്യമാണ്. അന്ന് തിയാഗോ സിൽവയുടെ ഹെഡർ ബാറിൽ തട്ടി മടങ്ങി ബ്രസീലിനെതിരായി ഭാഗ്യം മാറി. ഇത്തവണത്തെ ബ്രസീലിന്റെ പ്രകടനം അഭിമാനകരമായിരുന്നു.” കക്കാ പറഞ്ഞു. ഈ ടീമിന് പോരായ്മകൾ ഉണ്ട് പക്ഷെ ടിറ്റെ തുടർന്നാൽ 2022ലേക്ക് ആ പോരായ്മകൾ ഒക്കെ മറികടക്കാൻ ബ്രസീലിനാകുമെന്നും ഇതിഹാസ താരം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement