ഇന്ത്യൻ വനിതാ ലീഗ് ഗ്രൂപ്പുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ നിന്ന് ഗോകുലവും ലോർഡ്സ് എഫ് എയും

Newsroom

Picsart 23 03 30 15 13 28 369
Download the Fanport app now!
Appstore Badge
Google Play Badge 1

വരാനിരിക്കുന്ന ഹീറോ ഇന്ത്യൻ വനിതാ ലീഗിനുള്ള ഗ്രൂപ്പുകൾ തീരുമാനമായി. ഇന്ന് ന്യൂഡൽഹിയിലെ ഫുട്ബോൾ ഹൗസിൽ നടന്ന നറുക്കെടുപ്പിൽ ആണ് ഗ്രൂപ്പുകൾ തീരുമാനം ആയത്. ഇത്തവണ 16 ടീമുകൾ ആണ് ഹീറോ IWL-ന്റെ ഭാഗമാകുന്നത്‌. ഏപ്രിൽ 25-ന് സീസൺ ആരംഭിക്കും. 16 ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാകും മത്സരം. ഒരോ ഗ്രൂപ്പിലെയും ആദ്യ നാല് ടീമുകൾ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടും. ഈ സീസണിലെ മികച്ച എട്ട് ടീമുകൾക്ക് അടുത്ത സീസൺ IWLലേക്ക് നേരിട്ട് യോഗ്യത നേടും.

ഇന്ത്യൻ വനിതാ 23 03 30 15 13 13 276

കേരളത്തിൽ നിന്ന് ഇത്തവണ രണ്ടു ടീമുകൾ IWLൽ കളിക്കുന്നുണ്ട്. കേരള വനിതാ ലീഗ് ജയിച്ച ലോർഡ്സ് എഫ് എയും റണ്ണേഴ്സ് അപ്പായ ഗോകുലവും ആണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്‌. രണ്ട് ടീമുകളും വ്യത്യസ്ത ഗ്രൂപ്പുകളിൽ ആണ്‌. അവസാന രണ്ടു സീസണിലും ഗോകുലം കേരള ആയിരുന്നു IWL കിരീടം നേടിയത്.

Groupings:
Group A: Gokulam Kerala FC, Mata Rukmani FC, HOPS FC, Misaka United FC, Kahaani FC, East Bengal FC, Sports Odisha and Mumbai Knights FC.

Group B: Sethu FC, Kickstart FC, Celtic Queens FC, Eastern Sporting Union, CRPF FC, Churchill Brothers FCG, Lords FA Kochi and Odisha FC.

Img 20230330 Wa0030