Picsart 24 07 18 00 41 26 776

സെർബിയൻ മിഡ്ഫീൽഡറെ എഫ് സി ഗോവ സ്വന്തമാക്കി

എഫ് സി ഗോവ ഒരു വിദേശ താരത്തെ കൂടെ സൈൻ ചെയ്തു. സെർബിയൻ മിഡ്ഫീൽഡർ ഡെഹാൻ ഡ്രാസിചിനെ ആണ് ഗോവ സൈൻ ചെയ്തത്. ഗോവയ്ക്ക് ആയി കളിക്കുന്ന ആദ്യ സെർബിയൻ താരമാണ് ഡ്രാസിച്. രണ്ട് വർഷത്തെ കരാറിൽ താരം ഒപ്പുവെച്ചു.

ആദ്യമായാണ് ഡ്രാസിച് യൂറോപ്യൻ ഭൂഖണ്ഡത്തിന് പുറത്ത് ഒരു ക്ലബിൽ കളിക്കുന്നത്‌. സൈപ്രസ് ആസ്ഥാനമായുള്ള എത്‌നിക്കോസ് അച്‌ന എഫ്‌സിയ്‌ക്കൊപ്പം ആയിരുന്നു അവസാന സീസൺ കളിച്ചത്. 28 കാരനായ താരം അവിടെ കഴിഞ്ഞ സീസണിൽ ആറ് ഗോളുകളും 14 അസിസ്റ്റുകളും നേടി.

അന്താരാഷ്‌ട്ര വേദിയിൽ, സെർബിയയെ വിവിധ യൂത്ത് തലങ്ങളിൽ സെർബിയയെ പ്രതിനിധീകരിച്ച് ഡ്രാസിച് കളിച്ചിട്ടുണ്ട്. തൻ്റെ ക്ലബ് കരിയറിൽ മൊത്തത്തിൽ 326 മത്സരങ്ങൾ കളിച്ച താരം 54 ഗോളുകളും 48 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Exit mobile version