Picsart 24 07 17 22 33 15 208

മാർക്കോ റിയൂസ് ഇനി എൽ എ ഗാലക്സിയിൽ

ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ സ്റ്റാർ മിഡ്ഫീൽഡർ മാർക്കോ റിയൂസ് ഇനി അമേരിക്കയിൽ കളിക്കും. ഈ സീസണോടെ ഡോർട്മുണ്ടിനോട് വിട പറഞ്ഞ റിയൂസ് അമേരിക്കൻ ക്ലബായ എൽ എ ഗാലക്സിയിൽ ആകും കളിക്കുക. എൽ എ ഗാലക്സി റിയൂസിനു മുന്നിൽ ഓഫർ വെച്ചിട്ടുണ്ട്. ഫ്രീ ഏജന്റായ റിയൂസ് ഈ ആഴ്ച ഗാലക്സിയിൽ കരാറ്റ് ഒപ്പുവെക്കും.

നേരത്തെ റിയുസ് കരാർ പുതുക്കില്ല എന്ന് ഡോർട്മുണ്ട് അറിയിച്ചിരുന്നു. 12 വർഷമായി ഡോർട്മുണ്ടിനൊപ്പം ഉള്ള താരമാണ് റിയുസ്. 2012ൽ ക്ലബ്ബിൽ ചേർന്നതു മുതൽ ക്ലബിനായി 430ഓളം മത്സരങ്ങളിൽ താരം കളിച്ചിട്ടുണ്ട്. 168 ഗോളുകൾ ക്ലബിനായി താരം നേടിയിട്ടുണ്ട്. 128 അസിസ്റ്റും നൽകി. നാല് കിരീടങ്ങളും ക്ലബിനൊപ്പം അദ്ദേഹം നേടിയിട്ടുണ്ട്.

Exit mobile version