Picsart 23 11 29 16 14 42 882

“പെപ്ര ടീമിന് ഉപകാരമുള്ള താരമാണ്, അവൻ ഉള്ളത് കൊണ്ട് മറ്റുള്ളവർ തിളങ്ങുന്നു” – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് താരം പെപ്രയ്ക്ക് എതിരായ വിമർശനങ്ങളെ പ്രതിരോധിച്ച് പരിശീലകൻ ഇവാൻ വുകമാനോവിച്. പെപ്ര ഗോൾ അടിക്കുന്നില്ല എങ്കിലും നല്ല പ്രകടനം കാഴ്ചവെക്കുന്നുണ്ട് എന്നും അവന്റെ സാന്നിദ്ധ്യം മറ്റുള്ള താരങ്ങളെ നന്നായി കളിക്കാൻ സഹായിക്കുന്നുണ്ട് എന്നും ഇവാൻ പറഞ്ഞു.

പെപ്ര ടീമിന് വളരെ ഉപകാരപ്രദമായ ഒരു കളിക്കാരനാണ്, അവൻ വളരെ ശാരീരികമായി ശക്തനായ ഒരു വ്യക്തിയാണ്, അയാൾക്ക് പന്ത് ഹോൾഡ് ചെയ്യാൻ കഴിയും‌ ഇവാൻ പറഞ്ഞു.

മറ്റ് കളിക്കാർക്ക് മികച്ച പ്രകടനം നടത്താൻ കഴിയുന്നത് പെപ്രയുടെ ഹോൾഡിങ് മികവ് കൊണ്ടാണ്. പെപ്ര ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം കൊണ്ടുവരുന്നു. അവൻ ടീമിന് വളരെ ഉപയോഗമുള്ള താരമാണ്. ഗോളുകൾ വരും. ഇവാൻ പറഞ്ഞു.

Exit mobile version