Picsart 23 06 12 16 38 04 688

മെഹ്താബ് സിംഗ് 2026വരെ മുംബൈ സിറ്റിക്ക് ഒപ്പം

പഞ്ചാബ് സ്വദേശിയായ യുവ ഡിഫൻഡർ മെഹ്താബ് സിങ് മുംബൈ സിറ്റിയിൽ കരാർ പുതുക്കി. 2026വരെയുള്ള പുതിയ കരാർ ആണ് താരം ഒപ്പുവെച്ചത്. ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു. രണ്ടു വർഷം മുമ്പ് മുംബൈ സിറ്റിയിലെത്തിയ മെഹ്താബ് ഇപ്പോൾ അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ്.

24കാരനായ താരം ഈ സീസണിൽ മുംബൈ സിറ്റിക്ക് വേണ്ടി 29 മത്സരങ്ങൾ കളിച്ചിരുന്നു. ഡിഫൻസിൽ ആയിരുന്നിട്ടും 4 ഗോളുകൾ ക്ലബിനായി സംഭാവന ചെയ്യാനും മെഹ്താബിനായി. അടുത്തിടെ ഇന്ത്യക്കായി മെഹ്താബ് അരങ്ങേറ്റം നടത്തുകയും ചെയ്തിരുന്നു.

ഈസ്റ്റ് ബംഗാളിൽ നിന്നാണ് മെഹ്താബ് സിംഗ് മുംബൈ സിറ്റിയിൽ എത്തിയത്. ഈസ്റ്റ് ബംഗാൾ അക്കാദമിയിലൂടെയും യുവ ടീമുകളിലൂടെയും വളർന്നു വന്ന താരമാണ്. മുമ്പ് ആറു മാസത്തോളം കേരള ക്ലബായ ഗോകുലം കേരള എഫ് സിക്ക് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ചിട്ടുണ്ട്.

Exit mobile version