നർസാരിക്ക് ഇരട്ട ഗോൾ, ഹൈദരബാദിന് ചെന്നൈയിന് എതിരെ വൻ വിജയം

ഹൈദരാബാദ് വിജയവഴിയിലേക്ക് തിരികെ വന്നു. ഇന്ന് ചെന്നൈയിനെ തകർത്തു കൊണ്ടാണ് ഹൈദരാബാദ് എഫ് സി വിജയത്തിലേക്ക് വന്നത്‌. ചെന്നൈയിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്‌. നർസാരിയുടെ ഇരട്ട ഗോളുകളാണ് ഹൈദരവബാദിന് വലിയ വിജയം നൽകിയത്. മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് എല്ലാ ഗോളുകളും പിറന്നത്.

50ആം മിനുട്ടിൽ ജോയൽ ജോസഫിന്റെ വക ആയിരുന്നു ഹൈദരബാദിന്റെ ആദ്യ ഗോൾ. ചെന്നൈയിൻ ഡിഫൻഡറും ഗോൾ കീപ്പറും തമ്മിൽ ഉണ്ടായ ധാരണ പിശകാണ് ഗോളിൽ കലാശിച്ചത്. പിന്നാലെ നർസാരിയിലൂടെ ഹൈദരാബാദ് രണ്ടാം ഗോളും നേടി. ഈ ഗോളിന് 67ആം മിനുട്ടിൽ താപയിലൂടെ ഒരു ഗോൾ മടക്കാൻ ചെന്നൈയിന് ആയി. പക്ഷെ ഇത് ഹൈദരബാദ് കൂടുതൽ അറ്റാക്ക് നടത്താനെ ഉപകരിച്ചുള്ളൂ.

74ആം മിനുട്ടിൽ ഒരു വൻ സ്ട്രൈക്കിലൂടെ ജാവോ വിക്ടർ ഹൈദരാബാദിന്റെ മൂന്നാം ഗോളും പിന്നാലെ ഒരു കൗണ്ടർ അറ്റാക്കിലൂടെ നർസാരി നാലാം ഗോളും നേടി. ഈ വിജയത്തോടെ ലീഗിൽ ആറാം സ്ഥാനത്തേക്ക് എത്താൻ ഹൈദരബാദിനായി. ഹൈദരാബാദിന് 12 പോയിന്റാണ് ഉള്ളത്. ചെന്നൈയിൻ എട്ടാം സ്ഥാനത്ത് നിൽക്കുകയാണ്.

Exit mobile version