ശ്രീലങ്കയിലെത്തി പരിശോധനയില്‍ മോയിന്‍ അലി കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി

ശ്രീലങ്കയിലെത്തിയ ഇംഗ്ലണ്ട് ടീമില്‍ മോയിന്‍ അലി കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തി. താരത്തിനെ പത്ത് ദിവസത്തെ ക്വാറന്റീനിലേക്ക് മാറ്റിയിട്ടുണ്ട്. ഇതോടെ താരം ഗോളില്‍ നടക്കുന്ന ആദ്യ ടെസ്റ്റില്‍ കളിക്കില്ലെന്നാണ് ലഭിയ്ക്കുന്ന വിവരം. താരവുമായി അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ ക്രിസ് വോക്സിനെയും ഏഴ് ദിവസത്തേക്ക് സെല്‍ഫ് ഐസൊലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.

ജനുവരി 13 വരെ മോയിന്‍ അലി ഐസൊലേഷനില്‍ കഴിയണം എന്നാണ് ശ്രീലങ്കന്‍ നിയമം. ജനുവരി 14ന് ആണ് ആദ്യ ടെസ്റ്റ് ആരംഭിയ്ക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിച്ച ശേഷംഇംഗ്ലണ്ട് സംഘത്തിലെ ആദ്യ കോവിഡ് പോസിറ്റീവ് കേസ് ആണ് ഇത്.

മോയിന്‍ അലിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഇംഗ്ലണ്ട് സംഘത്തില്‍ മറ്റാര്‍ക്കെങ്കിലും കോവിഡ് ബാധിച്ചിട്ടുണ്ടോ എന്നത് വരും ടെസ്റ്റുകളില്‍ മാത്രമേ അറിയാനാകൂ.

Exit mobile version