Picsart 23 10 21 20 46 24 287

ദിമിക്കും പരിക്ക്, കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടികൾ മാത്രം

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിനെ നേരിടാൻ കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ ഒപ്പം അവരുടെ സ്ട്രൈക്കറായ ദിമിത്രിയോസ് ദിയമന്റകോസ് ഇല്ല. ഇന്ന് സ്റ്റാർടിംഗ് ഇലവനിലോ ബെഞ്ചിലോ ദിമി ഇല്ല. ഇത് പരിക്ക് കാരണം എന്നാണ് റിപ്പോർട്ട്. ദിമിയുടെ പരിക്കിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് പങ്കുവെച്ചിട്ടില്ല.

ദിമി ആയിരിന്നു അറ്റാക്കിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ബാക്കിയുള്ള ഏക പ്രതീക്ഷ. ഈ സീസണിൽ 8 ഗോളുകളും 2 അസിസ്റ്റും ദിമി ഐ എസ് എല്ലിൽ നേടിയിട്ടുണ്ട്. ദിമിയുടെ പരിക്ക് സാരമുള്ളതാകുമോ എന്ന ആശങ്കയിലാണ് ഇപ്പോൾ ആരാധകർ. ഇതിനകം തന്നെ അറ്റാക്കിൽ ലൂണയെയും പെപ്രയെയും നഷ്ടപ്പെട്ട അവസ്ഥയിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്.

Exit mobile version