Picsart 24 02 16 18 25 27 855

പഞ്ചാബിനോട് തോറ്റ ടീമിൽ നിന്ന് ഏറെ മാറ്റങ്ങൾ, കേരള ബ്ലാസ്റ്റേഴ്സ് ഇലവൻ പ്രഖ്യാപിച്ചു

ഇന്ത്യൻ സൂപ്പർ ലീഗിൽ ചെന്നൈയിനെ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് ആദ്യ ഇലവൻ പ്രഖ്യാപിച്ചു. പഞ്ചാബ് എഫ് സിയോട് പരാജയപ്പെട്ട ടീമിൽ നിന്ന് ചില മാറ്റങ്ങൾ ഇവാൻ വുകമാനോവിച് വരുത്തിയിട്ടുണ്ട്. ഇഷാൻ പണ്ടിത ആദ്യമായി ആദ്യ ഇലവനിൽ എത്തിയിട്ടുണ്ട്.

ഗോൾ വല കാക്കാൻ സച്ചിൻ തന്നെ ഇന്നും ഇറങ്ങുന്നു. ഡിഫൻസിൽ സന്ദീപ്, ലെസ്കോവിച്, മിലോസ്,നവോച എന്നിവർ ഡിഫൻസിൽ ഇറങ്ങുന്നു. ജീക്സണും ഡാനിഷും ആണ് മധ്യനിരയിൽ ഉള്ളത്. ഐമൻ, ദയ്സുകെ, ഫെഡർ, ഇഷാൻ എന്നിവർ അറ്റാക്കിൽ ഇറങ്ങുന്നു. ദിമി ഇന്ന് ഇല്ല.

Exit mobile version