ഐ പി എൽ ലേലത്തിനായി ഒരുങ്ങാൻ തല ധോണി ചെന്നൈയിൽ എത്തി

ഐ പി എൽ താര ലേലത്തിന് രണ്ടാഴ്ച മാത്രം ബാക്കൊയിരിക്കെ മഹേന്ദ്ര സിംഗ് ധോണി ചെന്നൈയിലെത്തി. ഇന്നലെ താരം ചെന്നൈ വിമാനത്താവളത്തിൽ ഇറങ്ങിയ ചിത്രങ്ങൾ ചെന്നൈ സൂപ്പർ കിംഗ്സ് പങ്കുവെച്ചു. ചെന്നൈ ആരെയൊക്കെ ടീമിൽ എടുക്കണം എന്ന കാര്യത്തിൽ ധോണിയും ടീം അധികൃതരും ചർച്ചകൾ നടത്തും. ധോണിയെ 12 കോടി നൽകി ടീം നേരത്തെ നിലനിർത്തിയിരുന്നു. ധോണി ഉൾപ്പെടെ നാലു താരങ്ങളെ ആയിരുന്നു ഐ പി എൽ ചാമ്പ്യന്മാർ നിലനിർത്തിയത്.
20220128 114206

16 കോടി നൽകി ജഡേജയെയും 8 കോടി നൽകി മൊയീൻ അലിയെയും 6 കോടി നൽകി രാജു ഗെയ്ക്‌വാദിനെയും ആയിരുന്നു സി എസ് കെ നിലനിർത്തൊയിരുന്നത്. ഫെബ്രുവരി 12നും 13നും ആണ് ഐ പി എൽ താരലേലം നടക്കുന്നത്.

Exit mobile version