Picsart 24 03 03 21 38 48 690

ഒന്നാം സ്ഥാനക്കാരായ ഒഡീഷയെ തോൽപ്പിച്ച് ചെന്നൈയിൻ

ഇന്ത്യൻ സൂപ്പർ ലീഗിൽ ഒന്നാം സ്ഥാനക്കാരായ ഒഡീഷയെ ഞെട്ടിച്ച് ചെന്നൈയിൻ എഫ്സി. ഇന്ന് ചെന്നൈ മറീന അരീനയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ചെന്നൈയിൻ വിജയിച്ചത്. അതും അവസാന നിമിഷ ഗോളിൽ ആയിരുന്നു ചെന്നൈയിന്റെ വിജയം. ഇന്ന് തുടക്കത്തിൽ ആറാം മിനിറ്റൽ അനികേതന്റെ ഗോളിലൂടെ ആണ് ചെന്നൈയിൽ ലീഡ് എടുത്തത്.

78ആം മിനിറ്റ് വരെ ആ ലീഡ് നിലനിർത്താൻ ചെന്നൈയിനായി. 78ആം മിനുട്ടിൽ റോയ് കൃഷ്ണ ഒഡീഷയ്ക്ക് സമനില നൽകി. എന്നാൽ പതറാൻ ചെന്നൈയിൻ ഒരുക്കമായിരുന്നില്ല. അവർ പൊരുതി കളിച്ച് കളിയുടെ അവസാന നിമിഷം ജോർദൻ മൊറയിലൂടെ വിജയഗോൾ നേടി.

ജയത്തോടെ ചെന്നൈയിൻ 18 പോയിന്റുമായി പത്താം സ്ഥാനത്ത് നിൽക്കുകയാണ്. പരാജയപ്പെട്ടുവെങ്കിലും ഇപ്പോഴും ഒഡീഷ ഒന്നാം സ്ഥാനത്തുണ്ട്. എന്നാൽ അവരുടെ ഒന്നാം സ്ഥാനം സുരക്ഷിതമല്ല. 18 മത്സരങ്ങളിൽ നിന്നും 35 പോയിന്റാണ് അവർക്കുള്ളത്.

Exit mobile version