ലണ്ടനിൽ യൂണിറ്റി കപ്പ്: നൈജീരിയയോടും ജമൈക്കയോടും ഏറ്റുമുട്ടാൻ ഇന്ത്യൻ ഫുട്ബോൾ ടീം

ലണ്ടനിൽ മെയ് 26 മുതൽ 30 വരെ നടക്കാനിരിക്കുന്ന നാല് രാജ്യങ്ങൾ പങ്കെടുക്കുന്ന ‘യൂണിറ്റി കപ്പ്’ ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യൻ പുരുഷ ടീം കളിക്കും. ഫിഫ റാങ്കിംഗിൽ 21-ാം സ്ഥാനത്തുള്ള കരുത്തരായ നൈജീരിയയും 71-ാം സ്ഥാനത്തുള്ള ജമൈക്കയുമാണ് ടൂർണമെന്റിലെ പ്രധാന ആകർഷണങ്ങൾ.
ലണ്ടനിലെ വലിയ ഇന്ത്യൻ സമൂഹത്തെ കണക്കിലെടുത്ത് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ (AIFF) ഇന്ത്യയുടെ പങ്കാളിത്തം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഇതാദ്യമായാണ് ഇന്ത്യ ഈ ടൂർണമെന്റിലേക്ക് ക്ഷണം ലഭിക്കുന്നത്.
2004-ൽ ആരംഭിച്ച യൂണിറ്റി കപ്പ്, ലണ്ടനിലെ വിവിധ രാജ്യക്കാരായ പ്രവാസികളെ ലക്ഷ്യമിട്ടാണ് പുനരാരംഭിച്ചിരിക്കുന്നത്. .