യൂറോപ്യൻ വമ്പന്മാരെ നേരിടാൻ ഒരുങ്ങി ഇന്ത്യൻ U-20 ടീം

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ അണ്ടർ 20 ടീമിന്റെ കോടിഫ് കപ്പിലെ മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യക്ക് മറ്റൊരു വൻ ടൂർണമെന്റിലേക്കും ക്ഷണം. യൂറോപ്യൻ വമ്പന്മാർ പങ്കെടുക്കുന്ന ചതുരാഷ്ട്ര ടൂർണമെന്റിൽ പങ്കെടുക്കാനാണ് ഇന്ത്യക്ക് ക്ഷണം ലഭിച്ചിരിക്കുന്നത്. ക്രൊയേഷ്യയിൽ നടക്കുന്ന ടൂർണമെന്റിൽ ഇന്ത്യക്ക് ഒപ്പം ആതിഥേയരായ ക്രൊയേഷ്യ, ഫ്രാൻസ്, സ്ലൊവേനിയ എന്നിവരാണ് മത്സരിക്കുക. ഇത്രയും മികച്ച ടീമുകളെ ഒരേ ടൂർണമെന്റിൽ നേരിടുന്ന ഇതാദ്യമായാണ്.

സെപ്റ്റംബർ 4 മുതൽ 9 വരെ ആണ് ക്രൊയേഷ്യയിൽ ഈ ടൂർണമെന്റ് നടക്കുക. മികച്ച ടാലന്റുകളാൽ നിറഞ്ഞ ഫ്രാൻസിനും ക്രൊയേഷ്യക്കും എതിരെ പൊരുതി നിന്നാൽ വരെ ഇന്ത്യക്കത് അഭിമാന നിമിഷമാകും. ഇക്കഴിഞ്ഞ കോടിഫ് കപ്പിൽ ഇന്ത്യ 10 പേരുമായി കളിച്ച് അർജന്റീനയെ തോൽപ്പിച്ചിരുന്നു. ഒപ്പം തന്നെ വെനിസ്വേലക്കെതിരെ പൊരുതി സമനില നേടുകയുൻ ചെയ്തിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial